!!! ഓം നമോ നാരായണായ !!!
ഗുരുവായൂര്‍: ഉത്സവാരംഭ ദിനമായ തിങ്കളാഴ്ച ഐതിഹ്യപ്പെരുമയില്‍ ആനയില്ലാതെ ഗുരുവായൂരപ്പന്‍ ശീവേലിക്ക് എഴുന്നള്ളി. എന്നും ആനപ്പുറത്ത് എഴുന്നള്ളുന്ന ഗുരുവായൂരപ്പന്‍ വര്‍ഷത്തില്‍ ഒരു ദിവസം ഒരു നേരം മാത്രമാണ് ആനയില്ലാതെ എഴുന്നള്ളുന്നത്. ക്ഷേത്രത്തിന് സ്വന്തമായി ആനയില്ലാതിരുന്ന പുരാതനകാലത്ത് ഉത്സവത്തിന് പുറമെനിന്നാണ് ആനകളെ കൊണ്ടുവന്നിരുന്നത്. ഒരു വര്‍ഷം ഉത്സവാരംഭദിനത്തില്‍ രാവിലെ ശീവേലിക്ക് ആനകള്‍ എത്തിയില്ല. ഇതിന്റെ ഓര്‍മ്മ പുതുക്കുന്ന ചടങ്ങായിരുന്നു തിങ്കളാഴ്ച.
കീഴ്ശാന്തി തിരുവാലൂര്‍ മനോഹരന്‍ നമ്പൂതിരിയാണ് ഗുരുവായൂരപ്പന്റെ തങ്കത്തിടമ്പുമായി ശീവേലിക്ക് മൂന്നു പ്രദക്ഷിണം പൂര്‍ത്തിയാക്കിയത്. മേല്‍ശാന്തി മുന്നൂലം ഭവന്‍ നമ്പൂതിരി പരിവാരദേവതകള്‍ക്ക് ഹവിസ് തൂവി എഴുന്നള്ളിപ്പിനു മുന്നില്‍ നീങ്ങി. അനേകം ഭക്തര്‍ നാരായണനാമം ഉരുവിട്ട് എഴുന്നള്ളിപ്പില്‍ പങ്കെടുത്തു.
No comments:
Post a Comment