മൺചിരാതുകളിൽ അലിഞ്ഞില്ലാതാകുന്ന തിരിനാളങ്ങളുടെ ശോഭയാണ് തൃക്കാർത്തിക നാളിന്. ദീപങ്ങൾ തെളിഞ്ഞു നിൽക്കുന്ന വീടുകളാണ് തൃക്കാർത്തികയെക്കുറിച്ച് ഓർക്കുമ്പോൾ മനസിലേക്ക് എത്തുന്നത്. സന്തോഷത്തിന്റെയും അഭിവൃദ്ധിയുടെയും നേർക്കാഴ്ചകളാണ് കാർത്തിക നാളുകൾ.
വൃശ്ചിക മാസത്തിലെ പൂർണ്ണിമയും കാർത്തിക നക്ഷത്രവും ഒന്നിച്ചു വരുന്ന ദിവസമാണ് കേരളത്തിൽ തൃക്കാർത്തികയായി ആഘോഷിക്കുന്നത്. തൃസന്ധ്യയിൽ വീടുകൾ ദീപങ്ങളാൽ അലങ്കരിച്ചാണ് തൃക്കാർത്തിക ദിവസം ആഘോഷിക്കുന്നത്. എന്നാൽ ദേവി പുരാണത്തിൽ പറയുന്നത് മഹിഷാസുര നിഗ്രഹം കഴിഞ്ഞു വന്ന ദേവിയെ സ്തുതിച്ചതാണ് തൃക്കാർത്തിക ആഘോഷമെന്നാണ്. തമിഴ്നാട്ടിൽ ഇത് അറിയപ്പെടുന്നത് ഭരണി ദീപം എന്നാണ്. പുരാണങ്ങളിൽ കാർത്തികയെക്കുറിച്ച് പല കഥകളും ഉണ്ട്. മധുരയിൽ നിന്ന് വന്നു കുടികൊണ്ട ദേവി ചൈതന്യം ആണ് എവിടെ ഉള്ളത് എന്ന് വിശ്വസിക്കപ്പെടുന്നു. കേരളത്തിൽ ലക്ഷ്മി ദേവിയുടെ പ്രീതിയ്ക്കായാണ് തൃക്കാർത്തിക ദേവി ക്ഷേത്രങ്ങളിൽ ഉത്സവമായി ആഘോഷിക്കുന്നത്.
കേരളത്തിലെ പഴയ 32 നമ്പൂതിരി ഗ്രാമങ്ങളില്‍ ഒന്നാണ് കുമാരനെല്ലൂർ. കുമാരനെല്ലൂർ ദേവിക്ഷേത്രത്തിലെ തൃക്കാർത്തിക ആഘോഷം പ്രസിദ്ധവുമാണ്. തൃക്കാര്‍ത്തിക ദിവസമാണ് കുമാരനല്ലൂര്‍ ഭഗവതിയുടെ പിറന്നാൾ. കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിലെ പത്തു ദിവസത്തെ കാര്‍ത്തിക മഹോത്സവമാണ് പ്രധാന ഉത്സവം. ആറാട്ടോടെഉത്സവം സമാപിയ്ക്കും. പള്ളിവേട്ടനാളിലാണ് തൃക്കാര്‍ത്തിക. സുബ്രഹ്മണ്യക്ഷേത്രത്തിനായി നിര്‍മ്മിച്ച അമ്പലം പിന്നീട് ദേവീക്ഷേത്രമായി മാറുകയാണുണ്ടായത്.
ഒരിക്കൽ വൃശ്ചികത്തിലെ കാർത്തിക നാളിൽ തൃശൂരിലെ വടക്കുംനാഥ ക്ഷേത്രത്തിലെത്തിയ വില്വമംഗലം സ്വാമിയാർക്ക് തന്റെ ദിവ്യ ദൃഷ്ടികൊണ്ട് മനസിലായി ശ്രീകോവിലിൽ വടക്കും നാഥനില്ലെന്ന്... ഭഗവാനെതേടി ക്ഷേത്രപരിസരത്ത് അന്വേഷിച്ചപ്പോൾ തെക്ക് വശത്തെ മതിലിന് സമീപം ഭഗവാന്റെ സാമിപ്യം തിരിച്ചറിഞ്ഞു. കാര്യം തിരക്കിയ സ്വാമിയാരോട് ആറാട്ട് കഴിഞ്ഞെത്തുന്ന കുമാരനെല്ലൂർ ദേവിയെ ദർശിക്കാൻ എത്തിയതാണെന്ന് പറഞ്ഞു. ഇന്നും വൃശ്ചികത്തിലെ കാർത്തിക നാളിൽ വടക്കും നാഥക്ഷേത്രത്തിലെ മധ്യപൂജ തെക്ക് വശത്താണ്.
ശംഖുമുണ്ടിടത്തു വലമേയൊരു ചക്രമുണ്ടു കാലില്‍ ചിലമ്പു ചില മുത്തുപടം കഴുത്തില്‍ ഓടീട്ടു വന്നു കുടി കൊണ്ട കുമാരനല്ലൂര്‍- കാര്‍ത്ത്യായനീ ! ശരണമെന്നിത കൈതൊഴുന്നേന്‍.
ആചാരങ്ങള്‍/അനുഷ്ഠാനങ്ങള്‍
ഉത്സവത്തിന് പിടിയാനയെ എഴുന്നള്ളിക്കുന്ന അപൂർവ്വ ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്.
അഞ്ജന ശിലയിൽ തീർത്ത വിഗ്രഹം
കിഴക്കോട്ട് ദര്‍ശനം
തന്ത്രം കടിയക്കോല്‍
അഞ്ചു പൂജ മൂന്നു ശിവേലി
ചെമ്പരത്തി, ചുവന്ന പട്ട്, കൊമ്പനാന, എന്നിവർ നാലമ്പലത്തില്‍ കടക്കരുത്.
മഞ്ഞളഭിഷേകം പ്രധാന വഴിപാട്
വൃശ്ചികത്തിലെ കാര്‍ത്തിക പള്ളിവേട്ടയായി പത്തു ദിവസം ഉത്സവം.
മീനത്തിലെ പൂരത്തിന് ഒരു ദിവസത്തെ ആഘോഷം
സ്വര്‍ണക്കൊടിമരം
പ്രതിഷ്ഠ സമയത്ത് "കുമാരന് അല്ല ഈ ഊര്" എന്ന് അരുളപ്പാട് ഉണ്ടായി. ആ പേര് പിന്നീട് കുമാരനല്ലൂർ ആയി.
കടപ്പാട് : മനോരമ ഓൺലൈൻ
No comments:
Post a Comment