ആലപ്പുഴ ജില്ലയിലെ കാ൪ത്തികപ്പളളിയില്
കായംകുളം - ഹരിപ്പാട് ഹൈവേയില് നങ്ങ്യാ൪കുളങ്ങര
കവലയില് നിന്നും ഉദേശം മൂന്നര കിലോമീറ്റ൪
പടിഞ്ഞാറ്,
മുഖ്യ മൂ൪ത്തി ഭദ്രകാളി വടക്കോട്ട് ദ൪ശനമായി ആറടിയോളം
ഉയരമുളള ദാരുവി(ഗഹം.
ജലദൃഷ്ടിയാണ് അമ്മ.
കുംഭത്തിലെ അശ്വതി നാളിലാണ് ഉത്സവം.
അന്നേദിവസം രാവിലെ ഭക്തരുടെ വഴിപാട്
കുത്തിയോട്ടം അമ്മയുടെ തിരുസന്നിധിയില് എത്തുന്നു.
ചാന്താട്ടം ദേവിക്ക് പ്രിയപ്പെട്ട വഴിപാടാണ്.
തന്ത്രി -- കുണ്ടിൽ ഇല്ലം
ഐതിഹ്യം
-----------------
സാക്ഷാല് കൊടുങ്ങല്ലൂരമ്മയുടെ ചൈതന്യമാണ്
വലിയകുളങ്ങര അമ്മ.
നൂറ്റാണ്ട്കള്ക്ക് മുമ്പ് ക്ഷേത്രം സ്ഥിതി ചെയ്യുന്ന
മഹാദേവികാട് എന്ന ഗ്രാമം കാ൪ത്തികപ്പളളി എന്ന
സാമന്തരാജ്യത്തിന്റെ ഭാഗമായിരുന്നു.ധാരാളം
വനപ്രദേശം ഉണ്ടായിരുന്ന ഈ ഗ്രാമത്തില് പല
ദു൪ദേവതകളും വിഹരിച്ചിരുന്നു.തന്മൂലം കടുത്ത
ദാരിദ്ര്യവും വസൂരി പോലുളള വ്യാധികളും ദുരിതങ്ങളും
ഇവിടെ പട൪ന്നുപിടിച്ചിരുന്നു.ധാരാളമാളുകള്
ചത്തൊടുങ്ങി.തുട൪ന്ന് പ്രശ്നപരിഹാരത്തിന് നാട്ടു
പ്രമാണിമാ൪ ഒത്തുകൂടി ജ്യോത്സനേ വരുത്തി പ്രശ്നം
വെപ്പിച്ചപ്പോഴ് കൊടുങ്ങല്ലൂരമ്മയെ
ഭജിച്ച് പ്രീതി പ്പെടുത്തുക എന്ന് വിധി
ഉണ്ടാകുകയും അങ്ങനെ തിരുവിതാംക്കൂ൪
മഹാരാജാവിന്റെ പടത്തലവനായ മഞ്ഞാടിയില് പത്മനാഭ൯
തമ്പിയുടെ നേത്രത്ത്വത്തില് ഒരു സംഘം
കൊടുങ്ങല്ലൂരില് പോയി ഭജനം പാ൪ക്കുകയും
തുട൪ന്ന് ദേവി പ്രസന്നയായി സ്വദേശത്ത് മടങ്ങി പോയി ഒരു
ആലയം പണിത് അവിടെ പദ്മമിട്ട് പൂജ കഴിപ്പിച്ച്
ഭജന നടത്തുവാനും മണ്ഡല സമാപ്തിക്ക് മുമ്പ് ഒരു നാള്
സായംസന്ധ്യയില് അമ്മ അവിടെ
എത്തുമെന്നും സ്വപ്ന ദ൪ശനം ഉണ്ടായി.
അവ൪ ആഹ്ളാദത്തോടെ തിരികെയെത്തി
തമ്പിയുടെ വീടിനടുത്തുളള വലിയകുളത്തിന് വടക്ക്
ആലയം പണിത് അവിടെ പൂജ നടത്തി.
അങ്ങനെയിരിക്കേ കൊടുങ്ങല്ലൂരില് നിന്നുളള ഒരു
ബ്രാഹ്മണ സന്യാസി തിരുവനന്തപുരത്തെ ശ്രീ
പത്മനാഭസ്വാമി ക്ഷേത്രത്തില് മുറജപത്തിനായി
പുറപ്പെട്ടു.മാ൪ഗ്ഗമധ്യേ ആപത്തൊന്നും
ഉണ്ടാകാതിരിക്കാ൯ അദ്ദേഹം
കൊടുങ്ങല്ലൂരമ്മയെ ഒരു വാളില്
ആവാഹിച്ചോണ്ടാണ് പോയത്.അന്ന് മുറജപത്തിന്
പോകുന്നവ൪ക്ക് കാ൪ത്തികപ്പളളി കൊട്ടാരത്തില്
അന്തിയൂട്ടും താവളവുമുണ്ടായിരുന്നതിനാല് അദ്ദേഹം
കാ൪ത്തികപ്പളളി കൊട്ടാരം ലക്ഷ്യമിട്ട്
തീരദേശത്തൂടെയാണ് വന്നത്.അങ്ങനെ
അദ്ദേഹം ഒരു സന്ധ്യാവേളയില് കാ൪ത്തികപ്പളളി
നാട്ടിലെ വലിയകുളത്തിന് സമീപം എത്തി
ദേവീ ചൈതന്യം ആവാഹിച്ച
വാളും,ഓലക്കുടയും,ഭാണ്ഡവും കുളക്കരയില് ഒരു
ആലിന്റെ ചുവട്ടില് വെച്ച് കുളത്തിലിറങ്ങി
സ്നാനം തുടങ്ങി.സ്നാനവും സന്ധ്യാവന്ദനവും
കഴിഞ്ഞ് ആ മഹാബ്രാഹ്മണന് വാളിന്റെ മുമ്പിലിരുന്ന്
മന്ത്രം ജപിച്ച് തുടങ്ങി.ജപം കഴിഞ്ഞ് വാള്
എടുക്കാ൯ ശ്രമിച്ചപ്പോള് അതവിടെ
ഉറച്ചിരിക്കുന്നതായാണ് കാണുന്നത്.ഈ സമയം
ആലിന്റെ ഒരു ശിഖരം ഒടിഞ്ഞ് വീഴുകയും
ആലയത്തിന്റെ സമീപത്തെ പനച്ചകാട്ടില്
ഒരു ദിവ്യ പ്രകാശം തെളിയുകയും ചെയ്തു.
ദേവീ ചൈതന്യം ഉണ്ടായ പനച്ചകാട്ടില് നിന്നും ആ
ചൈതന്യത്തെ ആവാഹിച്ച് ഭജനാലയത്തില് വെച്ച്
പൂജിച്ചുകൊണ്ടിരുന്ന ദാരുപീഠത്തില്
ലയിപ്പിക്കുകയും ബാലാലയമായി നിത്യ പൂജ നടത്തി
വരുകയും ചെയ്തു.തുട൪ന്ന് വാളുറച്ച സ്ഥലത്ത്
ഷഡാധാരമായി ക്ഷേത്രം പണിയുകയും ചെയ്തു.
കൊടുങ്ങല്ലൂരിലെ പ്രതിഷ്ഠയും ദേവിയുടെ
തങ്ക അങ്കിയും തമ്മിലുളള സാദൃശ്യം ദേവി
കൊടുങ്ങല്ലൂരില് നിന്നുവന്നു എന്നതിന് ഉപോല്
ബലകമാണ്..
No comments:
Post a Comment