ഇരുമുടിയുമേറ്റി പെരുവഴികള്‍ താണ്ടി
തിരുനടയില്‍ വന്നു ഞങ്ങളയ്യപ്പാ
ഹരിഹരസുതനാകുമയ്യപ്പാ
ശരണമന്ത്രം പാടീ ചരണപത്മം തേടി
പടികള്‍ കേറി വന്നു ഞങ്ങളയ്യപ്പാ
കലിയുഗവരദായകനാമയ്യപ്പാ
(ഇരുമുടി......)
ജന്മദുരിതമെന്നവന്‍ നദിയില്‍ നീന്തും
സങ്കടമകറ്റീടുവാനയ്യപ്പാ നിന്‍
സന്നിധാനം തേടി വന്നേ അയ്യപ്പാ
കണ്ണിന്നു കര്‍പ്പൂരം നിന്‍ മനോജ്ഞ രൂപം
കണ്ടു കൈ തൊഴുന്നു ഞങ്ങളയ്യപ്പാ നിന്‍
പൊന്‍ പ്രഭ നിറയേണമുള്ളിലയ്യപ്പാ
(ഇരുമുടി......)
ഭേദമേതുമില്ലാ ഏകജാതിയായ്
സ്നേഹസ്വരൂപാ നിന്റെ ഭക്തര്‍ ഞങ്ങളെ
കേവലരാം മര്‍ത്ത്യരാക്കി മാറ്റണേ
വിണ്ണില്‍ വന്നുദിക്കും പൊന്നുഷസ്സു പോലെ
അന്ധതകള്‍ നീക്കണേ പൊന്നയ്യപ്പാ നിന്‍
പുണ്യദര്‍ശനം തരണേ അയ്യപ്പാ
(ഇരുമുടി......)
No comments:
Post a Comment