തുളസിയുടെ യഥാര്‍ത്ഥ പേര് വൃന്ദ എന്നായിരുന്നു. ഗോലോക
വൃന്ദാവനത്തില്‍ കൃഷ്ണന്റെയും രാധയുടെയും സേവനത്തില്‍
മുന്നിലായിരുന്നു വൃന്ദാദേവി..ഒരു ദിവസം ഭഗവാനുമായി
വര്‍ത്തമാനം പറഞ്ഞു ചിരിച്ചു രസിക്കുന്ന കാഴ്ച കണ്ടപ്പോള്‍
രാധാറാണിക്ക് ഇഷ്ടമായില്ല.. ദേഷ്യം വന്ന രാധറാണി നീ മര്‍ത്ത്യ
ലോകത്തില്‍ ജന്മം എടുക്കട്ടെ എന്ന് വൃന്ദാദേവിയെ ശപിച്ചു.
വൃന്ദാദേവിക്ക് വളരെ ദുഖമായി..അതുകണ്ട ഭഗവാന്‍ അവളെ
ആശ്വസിപ്പിച്ചു. നീ വിഷമിക്കണ്ട, എന്റെ അംശമായ ഒരാള്‍
നിന്നെ വിവാഹം കഴിക്കും. ബ്രഹ്മാവിന്റെ ദര്‍ശനവും ലഭിക്കും
എന്ന്. അങ്ങനെ വൃന്ദ ബദരിനാഥ് എന്ന സ്ഥലത്ത് ജന്മമെടുത്തു.
ഒരു ലക്ഷം വര്ഷം തപസ്സു ചെയ്തു, നാരായണന്‍ തനിക്കു ഭര്‍ത്താവായി ലഭിക്കണേ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട്. അങ്ങനെബ്രഹ്മാവ് പ്രത്യക്ഷപ്പെട്ടു, പറഞ്ഞു ഭഗവാന്റെ അംശമായ സുധാമാവിന്റെ അംശമായ ശംഖ്ചൂഡന്‍ നിന്നെ വിവാഹം കഴിക്കുമെന്ന്...താമസിയാതെ ഒരു ദിവസം ബദരിവനത്തില്‍ വെച്ച് രണ്ടു പേരും കണ്ടുമുട്ടുന്നു...തമ്മില്‍ പരിചയപ്പെടുന്നു.. രണ്ടുപേര്‍ക്കും അന്യോന്യം ഇഷ്ടമായി. അങ്ങനെയിരിക്കേ ബ്രഹ്മാവ്
വീണ്ടും പ്രത്യക്ഷപെട്ടു രണ്ടുപേരോടും പറഞ്ഞു...ഇനി നിങ്ങള്‍വിവാഹം കഴിക്കു എന്ന്,...അങ്ങനെ ബ്രഹ്മാവ് ഗാന്ധര്‍വ വിധിയില്‍ അവരുടെ വിവാഹം നടത്തി കൊടുത്തു.
ശംഖ്ചൂഡന്‍ ദേവന്മാരെ എപ്പോഴും ശല്യപ്പെടുത്തിക്കൊണ്ടിരുന്നു.
അത് വൃന്ദാദേവിക്ക് ഇഷ്ടമായിരുന്നില്ല. അതിനെപ്പറ്റി പറഞ്ഞു
രണ്ടുപേരും തമ്മില്‍ വഴക്കിടുമായിരുന്നു...ദേവന്മാര്‍ ശല്യം
സഹിക്കാതെ ബ്രഹ്മാവിനോട് പരാതി പറഞ്ഞു. ബ്രഹ്മാവ്
പറഞ്ഞു നമുക്ക് ശിവനോട് ചോദിക്കാമെന്നു പറഞ്ഞു അദ്ദേഹത്തിന്‍റെ അടുത്തുചെന്നു. അദ്ദേഹത്തിനും എന്ത് ചെയ്യണമെന്നു അറിയാതെ എല്ലാവരുംകൂടി വിഷ്ണു ഭഗവാന്റെ
അടുത്തു ചെന്നു. വിഷ്ണുഭഗവാന്‍ പറഞ്ഞു...വൃന്ദാദേവി വലിയ
പതിവൃതയാണ്. അതാണ് ശംഖ്ചൂഡനു ഇത്രയും ശക്തി...അതുകൊണ്ട് വൃന്ദയുടെ പത്രിവൃത്യഭംഗം വന്നാലെ നമുക്ക് അവനെ വധിക്കാന്‍ കഴിയു. അങ്ങനെ ശംഖ്ചൂഡന്‍
ദേവന്മാരുമായി യുദ്ധം തുടങ്ങി....ഒരു വര്‍ഷക്കാലം യുദ്ധം നീണ്ടു.
ഒരു ദിവസം വിഷ്ണുഭഗവാന്‍ ശംഖ്ചൂഡന്‍ ആയി (അദ്ദേഹത്തിന്‍റെ രൂപത്തില്‍) വൃന്ദയുടെ അടുത്തു വന്നു, പാതിവൃത്യഭംഗം വരുത്തി. ഈ സമയം ദേവന്മാര്‍ ശംഖ്ചൂഡന്‍
എന്ന അസുരനെ വധിക്കുകയും ചെയ്തു. ശിരസ്സറ്റ അസുരന്റെതല വേഗം വൃന്ദയുടെ അടുത്തെത്തി. നീ എന്ത് അപരാധമാണ് കാണിച്ചത് എന്ന് ചോദിച്ചലറി...അപ്പോഴാണ് വൃന്ദക്ക് മനസിലായത് താന്‍ ചതിക്കപ്പെട്ടു എന്ന്. അപ്പോള്‍ എന്റെ അടുത്തു നില്‍ക്കുന്നത് ആരാണ് എന്ന് വൃന്ദ ചോദിച്ചു.ആ സമയം ഭഗവാന്‍ സ്വന്തം രൂപം കാട്ടിക്കൊടുത്തു
.
വൃന്ദക്ക് ദേഷ്യവും സങ്കടവും കൊണ്ട് സഹിക്കാനായില്ല. ഹൃദയം
കല്ലാക്കി എന്നെ പ്രാപിച്ച നീ കല്ലായി തീരട്ടെ എന്ന് വിഷ്ണുഭഗവാനെ ശപിച്ചു....ഭഗവാന്‍ സന്തോഷത്തോടെ ശാപംഏറ്റുവാങ്ങി, തിരിച്ചു വൃന്ദയെ ആശീര്‍വദിച്ചു, നീ മര്‍ത്ത്യലോകത്ത് ജന്മമെടുത്തു ജനങ്ങള്‍ക്ക് കൃഷ്ണഭക്തി പ്രദാനം
ചെയ്യുമെന്ന്...ലോകം നിന്നെ വാഴ്ത്തുമെന്നും.. ഉടനെ വൃന്ദ സ്വയം
അഗ്നിയില്‍ എരിഞ്ഞു...അവളുടെ തലമുടിയില്‍ നിന്ന് തുളസിദേവി
ചെടിയുടെ രൂപത്തില്‍ അവതരിച്ചു. ശരീരം ഗന്ധിക നദിയായി.
ആ നദി ഇപ്പോള്‍ നേപ്പാളില്‍ ആണ്
No comments:
Post a Comment