!!! സ്വാമിയേ ശരണം അയ്യപ്പാ !!!
ശബരിമലയാത്ര: ഇവയോര്‍ക്കുക ...
പമ്പാതീരത്തും സന്നിധാനത്തേക്കുള്ള പാതയുടെ ഇരുവശത്തും മലമൂത്രവിസര്‍ജ്ജനം ചെയ്യരുത്.
പമ്പ പുണ്യനദിയാണ്. മലിനമാക്കരുത്.
പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ മലചവിട്ടരുത്.
ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറരുത്.
ഭസ്മക്കുളത്തില്‍ സോപ്പും എണ്ണയും ഉപയോഗിക്കരുത്.
തിരക്കുള്ള സമയത്ത് കര്‍പ്പൂരം കത്തിച്ചുകൊണ്ട് പ്രദക്ഷിണം നടത്തരുത്.
ശരക്കോലുകള്‍ ശരംകുത്തിയില്‍ മാത്രം നിക്ഷേപിക്കുക.
പമ്പസദ്യ കഴിഞ്ഞാല്‍ ഇലകള്‍ പമ്പാനദിയില്‍ ഇടരുത്.
പമ്പയില്‍ വസ്ത്രങ്ങള്‍ ഒഴുക്കുന്നത് ആചാരമല്ല.
നദിയെ മലിനപ്പെടുത്തരുത്.
അടുപ്പുകൂട്ടി ഭക്ഷണം പാകം ചെയ്യുന്നവര്‍ അതിനുശേഷം തീ പൂര്‍ണമായി കെടുത്താന്‍ മറക്കരുത്.
സന്നിധാനത്തും പരിസരത്തും പമ്പയിലും വനപ്രദേശങ്ങളിലും പ്ലാസ്റ്റിക് വസ്തുക്കള്‍ കൊണ്ടുവരാതിരിക്കുക.
പ്ലാസ്റ്റിക് കാടിന് ഭീഷണിയാണ്.
ക്ഷേത്രവും പരിസരവും പമ്പയും ശരണവഴികളും വൃത്തിയായി സൂക്ഷിക്കുക.
No comments:
Post a Comment