Wednesday, November 26, 2014

ഗുരുവായൂര്‍ ഏകാദശി: പഞ്ചമിവിളക്ക് ഇന്ന്‌...

!!! ഓം നമോ നാരായണായ !!!

ഗുരുവായൂര്‍ ഏകാദശി: പഞ്ചമിവിളക്ക് ഇന്ന്‌...

ഗുരുവായൂര്‍: ക്ഷേത്രത്തില്‍ ചൊവ്വാഴ്ച ദേവസ്വം മുന്‍ ചെയര്‍മാന്‍ പി.ടി. മോഹനകൃഷ്ണന്റെ ഏകാദശിചുറ്റുവിളക്ക് ആഘോഷിച്ചു. ഇനിയുള്ള ഏഴ് വിളക്കുകളും പാരമ്പര്യപ്രാധാന്യമുള്ളതാണ്.
ബുധനാഴ്ച പഞ്ചമിവിളക്കാണ്. പതിനെട്ടര കളരികളുടെ ആശാന്‍ സ്ഥാനീയരായ കപ്രാട്ട് കുടുംബം വകയാണ് പഞ്ചമിവിളക്ക്. സാമൂതിരി രാജയുടെ പടനായകനായിരുന്ന കുഞ്ഞാലിമരയ്ക്കാര്‍ കപ്രാട്ട് കളരിയില്‍ ശിഷ്യനായിരുന്നു. വ്യാഴാഴ്ച മാണിക്കത്ത് കുടുംബംവകയാണ് ഷഷ്ഠിവിളക്ക്. വെളിച്ചെണ്ണ മാത്രം ഉപയോഗിക്കുന്ന നെന്മിനി മനക്കാരുടെ സപ്തമിവിളക്ക് വെള്ളിയാഴ്ചയാണ്.

No comments:

Post a Comment