Thursday, June 1, 2017

കൊട്ടിയൂരിലേക്ക് എങ്ങനെ എത്തിച്ചേരാം

കോഴിക്കോട്ടുനിന്ന് വടകര - കുഞ്ഞിപ്പള്ളി - കൂത്തുപറമ്പ് വഴി 122 കി.മീറ്ററാണ് ദൂരം. ബസ്സിലാണെങ്കില്‍ ചെന്നു പോവുകയാണ് സൗകര്യം. ഇതുവഴി 126 കി.മീറ്ററാണ് ദൂരം കോഴിക്കോട് - ബാലുശ്ശേരി - പേരാമ്പ്ര - കുറ്റ്യാടി വഴി പക്രംതളം ചുരത്തിലൂടെ ബോയ്ക്ക് ടൗണ്‍ വഴിയും പോവാം. പ്രകൃതിഭംഗിനിറഞ്ഞ വഴിയാണെങ്കിലും വീതികുറഞ്ഞ റോഡായതിനാല്‍ ബോയ്‌സ് ടൗണില്‍ ഗതാഗതകുരുക്കിന് സാധ്യതയുണ്ട് തലേശ്ശരിയില്‍നിന്ന് 64 കി. മീറ്ററാണ് ദൂരം. തലേശ്ശരിയില്‍നിന്ന് കൂത്തുപറമ്പ് എത്തണം. അവിടെനിന്നും ഒരു കി. മീറ്റര്‍ പിന്നിട്ട് തൊക്കിലങ്ങാടിനിന്നും വലത്തോട്ടു തിരിഞ്ഞാല്‍ വയനാട് റോഡ്. 30 കി. മീറ്റര്‍ പോയാല്‍ നിടുംപൊയില്‍. നേരെയുള്ള റോഡില്‍ രണ്ട് കി. മീറ്റര്‍ പോയാല്‍ വാരപ്പീടിക. അവിടെനിന്നും വലത്തോട്ടു തിരിയുക. കൊളക്കാട്-കേളകം വഴി കൊട്ടിയൂ രിലേക്ക് എത്താം.  വാരപ്പീടികയില്‍ നിന്നും നേരേപോയാല്‍ തെറ്റുവഴി -തുണ്ടി-മണത്തണ-കേളകം വഴിയും കൊട്ടിയൂരിലെത്താം.  ഉത്സവകാലത്ത് വാഹനത്തിരക്ക് വളരെക്കൂടുതലായതിനാല്‍ ഈ വഴിയും അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ബോയ്‌സ് ടൗണിലെ ചുരം റോഡില്‍ തിരക്കാണെങ്കില്‍ 30 കി. മീറ്റര്‍ നേരെ നിടുംപൊയിലില്‍ വന്ന് കേളകം റോഡിലേക്കുകയറി പോവാം. ട്രെയിനില്‍ വരുന്നവര്‍ തലശ്ശേരി ഇറങ്ങി ബസ്സില്‍ പോവുന്നതാണ് നല്ലത്. ഉത്സവകാലത്ത് സ്‌പെഷല്‍ ബസ്സുകള്‍ ധാരാളമുണ്ടാവും.

ഈ നമ്പറുകള്‍ കുറിച്ചിട്ടോളൂ

ദേവസ്വവുമായി ബന്ധപ്പെടാനുള്ള നമ്പര്‍ 0490 2480234, 2480484 

തലശ്ശേരി റെയില്‍വേ സ്റ്റേഷന്‍ 0490 284413

കണ്ണൂര്‍ 0497 2706585

കേളകം പോലീസ് സ്റ്റേഷന്‍ 0490 2412048

പേരാവൂര്‍ സ്റ്റേഷന്‍ 0490 2444458

No comments:

Post a Comment