!!! സ്വാമിയേ ശരണം അയ്യപ്പാ !!!
ശബരിമല: വിഷുദര്‍ശനത്തിന് ശബരിമല ഒരുങ്ങുന്നു. 15ന് പുലര്‍ച്ചെ 4നാണ് സ്വാമി അയ്യപ്പന് മുന്നില്‍ കണിദര്‍ശനം. നടയ്ക്ക് മുന്നില്‍ കണിക്കൊന്നപ്പൂക്കളും അരിയും നെല്ലും പഴങ്ങളും പുത്തന്‍ മുണ്ടും ഉരുളിയില്‍ അലങ്കരിച്ചുവെക്കും. അയ്യപ്പസ്വാമിയെതന്നെ കണി കാണാന്‍ ഭക്തന്‍മാര്‍ കാത്തുനില്‍ക്കും.
വിഷുവിന്റെ ഭാഗമായി ക്ഷേത്രത്തില്‍ ലക്ഷാര്‍ച്ചന, കളഭാഭിഷേകം, സഹസ്രകലശാഭിഷേകം എന്നിവ നടന്നുവരുന്നു. 19 വരെ ഇത് തുടരും. വിഷുത്തിരക്ക് പ്രമാണിച്ച് പമ്പയിലേക്ക് കെ.എസ്.ആര്‍.ടി.സി. ചെങ്ങന്നൂരില്‍നിന്നും പത്തനംതിട്ടയില്‍നിന്നും പ്രത്യേക സര്‍വ്വീസുകള്‍ നടത്തുന്നു. പമ്പ ഡിപ്പോയും പ്രവര്‍ത്തനം സജീവമാക്കിയിട്ടുണ്ട്.
No comments:
Post a Comment