Sunday, April 12, 2015

‍അന്താരാഷ്‌ട്ര ശ്രീകൃഷ്ണ കേന്ദ്രത്തിന്‍റെ ഭാഗമായ ഗോശാല സമര്‍പ്പണം നടന്നു

തൃശൂര്‍:അന്താരാഷ്‌ട്ര ശ്രീകൃഷ്ണ കേന്ദ്രത്തിന്‍റെ ഭാഗമായ ഗോശാല സമര്‍പ്പണം നടന്നു .
ബാലസംസ്കാര കേന്ദ്രത്തിന്‍റെ നേതൃത്വത്തില്‍ കൊടകര കാവനാട് ആരംഭിക്കുന്ന അന്താരാഷ്‌ട്ര ശ്രീകൃഷ്ണ കേന്ദ്രത്തിന്‍റെ ഭാഗമായാണ് ഗോശാല തുറന്നിട്ടുള്ളത്. തൃശൂര്‍ കൊടകരയ്ക്കടുത്ത്‌ കനകമലയുടെ താഴ്വരയില്‍ പ്രകൃതി രമണീയമായ അന്തരീക്ഷത്തിലാണ് അന്താരാഷ്‌ട്ര ശ്രീകൃഷ്ണ കേന്ദ്രം ഉയരുന്നത്.
ചലച്ചിത്ര താരം സുരേഷ്ഗോപി ഗോശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഗോശാലകള്‍ ഗ്രാമോല്‍സവങ്ങളുടെ ഭാഗമാകണമെന്ന് അദ്ദേഹം പറഞ്ഞു.ഗ്രാമങ്ങളുടെ ഹൃദയ ശുദ്ധീകരണത്തിന് ഇത്തരം സംരംഭങ്ങള്‍ വേണമെന്നും സുരേഷ്ഗോപി കൂട്ടിച്ചേര്‍ത്തു. അന്താരാഷ്‌ട്ര ശ്രീകൃഷ്ണ കേന്ദ്രം ചെയര്‍മാന്‍ ആമേടമംഗലം വാസുദേവന്‍ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു.ആര്‍ എസ് എസ് അഖില ഭാരതീയ ഗോരക്ഷാ പ്രമുഖ് ശങ്കര്‍ലാല്‍ജി മുഖ്യപ്രഭാഷണം നടത്തി.സ്വാമി ഗരുഡ ധ്വജാനന്ദ തീര്‍ത്ഥപാദര്‍ വാസുദേവാനന്ദ ബ്രഹ്മാനന്ദ വിഭൂതി അനുഗ്രഹ പ്രഭാഷണം നടത്തി.
ആര്‍ എസ് എസ് പ്രാന്ത ഗോരക്ഷാ പ്രമുഖ് കെ കൃഷ്ണന്‍കുട്ടി,പ്രാന്ത സംഘ ചാലക് പി ഇ ബി മേനോന്‍,ദക്ഷിണ ക്ഷേത്രീയ കാര്യവാഹ് കെ രാജേന്ദ്രന്‍,ബാലഗോകുലം മാര്‍ഗദര്‍ശി എം എ കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.ഏഴ് നിലകളിലുള്ള ശ്രീകൃഷ്ണ മന്ദിരം ഉള്‍പ്പെടെ അന്താരാഷ്‌ട്ര നിലവാരത്തില്‍ മുപ്പതോളം പദ്ധതികളാണ് കൊടകരയില്‍ നടപ്പാക്കുന്നത്.ഇതില്‍ ആദ്യപദ്ധതിയാണ് ഗോശാല.നിലവില്‍ വിവിധ ഗോവംശങ്ങളില്‍ പെട്ട 52 ഭാരതീയ ഇനം പശുക്കളാണ് ഗോശാലയില്‍ ഉള്ളത്.

No comments:

Post a Comment