Friday, February 27, 2015

ഗുരുവായൂരില്‍ നാളെ തത്ത്വകലശാഭിഷേകം...

!!! ഓം നമോ നാരായണായ !!!

ഗുരുവായൂര്‍: സഹസ്രകലശച്ചടങ്ങുകളുടെ ഏഴാം ദിവസമായ ശനിയാഴ്ച ഏറെ പ്രാധാന്യമുള്ള തത്ത്വകലശം ഗുരുവായൂരപ്പന് അഭിഷേകം ചെയ്യും.
ശ്രീകോവിലിന് മുന്നിലെ നമസ്‌കാരമണ്ഡപത്തിലാണ് പ്രത്യേക ഹോമകുണ്ഡം ഒരുക്കുക. രാവിലെ ഏഴിന് തത്ത്വഹോമം തുടങ്ങും. ഈനേരം നാലമ്പലത്തിനകത്തേക്ക് ഭക്തര്‍ക്ക് പ്രവേശനം ഉണ്ടാകില്ല. കലശപൂജയ്ക്ക് ശേഷം വലിയപാണി കൊട്ടി തത്ത്വകലശം ശ്രീലകത്തേയ്ക്ക് എഴുന്നള്ളിക്കും. വേദമന്ത്രങ്ങള്‍ ഉരുവിട്ട് തന്ത്രി അഭിഷേകച്ചടങ്ങ് നടത്തും.
ഞായറാഴ്ച ആയിരം കലശം അഭിഷേകം ചെയ്യും. സമാപനത്തില്‍ ബ്രഹ്മകലശാഭിഷേകവും നടക്കും. മുന്നോടിയായി വെള്ളിയാഴ്ച സന്ധ്യയ്ക്ക് കൂത്തമ്പലത്തില്‍ 975 വെള്ളിക്കുംഭങ്ങളും 26 സ്വര്‍ണ്ണക്കുംഭങ്ങളും നൂലുചുറ്റി പത്മമിട്ടതില്‍ നിരത്തും. ശനിയാഴ്ച സഹസ്രകലശപൂജ നടക്കും.
വെള്ളിയാഴ്ച ക്ഷേത്രത്തില്‍ ശാന്തിഹോമങ്ങളാണ്. നായശാന്തി ഹോമം, ചോരശാന്തി ഹോമം എന്നിവ നടക്കും. രാവിലെ ഒമ്പതര മുതല്‍ ഉച്ചപ്പൂജ കഴിയുന്നതുവരെ നാലമ്പലത്തിനകത്തേയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കില്ല.

No comments:

Post a Comment