!!! ഓം നമോ നാരായണായ !!!
ഗുരുവായൂര്‍: ഉത്സവത്തിന് മുന്നോടിയായുള്ള ആനയോട്ടത്തില്‍ ഇക്കുറി 32 ആനകള്‍ പങ്കെടുക്കും. മുന്നില്‍ ഓടാനുള്ള ആനകളെ തിരഞ്ഞെടുത്തു. വ്യാഴാഴ്ച ആനയോട്ടത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട യോഗം ചേര്‍ന്നു.
ആനയോട്ടത്തിലെ പ്രമുഖരായ രാമന്‍കുട്ടി, കണ്ണന്‍, കേശവന്‍കുട്ടി, ഗോപിക്കണ്ണന്‍, അച്യുതന്‍, ദേവദാസ്, രവികൃഷ്ണന്‍, നന്ദന്‍, ജൂനിയര്‍ വിഷ്ണു, ജൂനിയര്‍ കേശവന്‍ എന്നീ കൊമ്പന്‍മാരും പിടിയാന നന്ദിനിയുമാണ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഇതില്‍നിന്ന് ആനയോട്ട ദിവസം രാവിലെ നറുക്കിട്ടെടുക്കുന്ന അഞ്ച് ആനകളെയായിരിക്കും മുന്നില്‍ ഓടിക്കുക. ആനകളെ വിദഗ്ധ സംഘം പരിശോധിച്ചു.
ആനയോട്ടം നടക്കുമ്പോള്‍ ആനകളെ നിരീക്ഷിക്കുന്നതിനായി 20 പേര്‍ ഉള്‍പ്പെട്ട പാപ്പാന്‍മാരുടെ സേന രൂപവത്കരിച്ചു. അഞ്ചുപേര്‍ വീതം നാലു സ്‌ക്വാഡുകളായാണിത്. ആനയോട്ടം തുടങ്ങുന്ന മഞ്ജുളാല്‍ ജങ്ഷന്‍, സത്രം ഗേറ്റ്, മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയം, ക്ഷേത്രം എന്നിവിടങ്ങളിലായിരിക്കും സേനയെ നിയോഗിക്കുക.
ആനയോട്ടസമയത്ത് പാപ്പാന്മാര്‍ മദ്യപിച്ചു വരികയോ ലഹരിയുത്പന്നങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യരുതെന്ന്്്്് പോലീസിന്റെ കര്‍ശന നിര്‍ദ്ദേശമുണ്ട്. ആനക്കോട്ടയില്‍ ചേര്‍ന്ന യോഗത്തില്‍ ഭരണസമിതിയംഗം എന്‍. രാജു അധ്യക്ഷനായി.
ഉത്സവം കൊടിയേറുന്ന മാര്‍ച്ച്്്് രണ്ടിന് ഉച്ചയ്ക്ക്് മൂന്നിനാണ് ആനയോട്ടം.
No comments:
Post a Comment