Wednesday, January 14, 2015

മകര ജ്യോതി തെളിഞ്ഞു . ഭക്തി സാന്ദ്രമായി സന്നിധാനം

പമ്പ : ശരണമന്ത്രധ്വനികളുയരവേ പൊന്നമ്പല മേട്ടിൽ മകരജ്യോതി തെളിഞ്ഞു . ഭക്തജന സഹസ്രങ്ങൾ കിഴക്കൻ ചക്രവാളത്തിൽ തെളിഞ്ഞ പുണ്യജ്യോതി കണ്ട് സായൂജ്യമടഞ്ഞു . വൈകിട്ട് 6.55 ഓടെയായിരുന്നു മകരജ്യോതി ദർശനം നടന്നത്

ദർശനത്തിന് മണിക്കൂറുകളോളം കാത്തു നിന്ന ഭക്തർ പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞതോടെ ഭക്തി ലഹരിയിലാറാടി . സ്വാമിയേ ശരണമയ്യപ്പ മന്ത്രങ്ങളാൽ സന്നിധാനം ഭക്തിസാന്ദ്രമായി . അയ്യപ്പ സ്വാമിയേയും മകര ജ്യോതിയേയും കണ്ട് ജനലക്ഷങ്ങൾ ആനന്ദ നിർവൃതിയടഞ്ഞു .

7.31 ന് മകര സംക്രമ പൂജ നടക്കും . 7.48 ന് മകര സംക്രമ പൂജ അവസാനിക്കും . പൂജാ സമയത്ത് തിരുവാഭരണങ്ങൾ അയ്യപ്പ വിഗ്രഹത്തിൽ നിന്ന് മാറ്റിയതിനു ശേഷം കവടിയാർ കൊട്ടാരത്തിൽ നിന്നും കൊടുത്തയച്ച നെയ്യിനാൽ വിഗ്രഹം അഭിഷേകം ചെയ്യും . പിന്നീട് തിരുവാഭരണം ചാർത്തിയായിരിക്കും ദർശനം .ഈ സമയം മകര സംക്രമ പൂജയ്ക്കുള്ള ഒരുക്കങ്ങൾ സന്നിധാനത്ത് നടക്കുകയാണ് .

No comments:

Post a Comment