കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിലെ പ്രധാന ചടങ്ങുകളിലൊന്നായ ഇളനീര്‍ വയ്പ്പ് ഇന്ന് നടക്കും. അക്കരെ കൊട്ടിയൂരിലെ തിരുവഞ്ചിറയിലെ പ്രത്യേക സ്ഥാനത്താണ് ആയിരക്കണക്കിന് ഇളനീര്‍ വ്രതക്കാര്‍ ഇളനീര്‍ കാവുകള്‍ സമര്‍പ്പിക്കുക. ഇളനീര്‍ കാവുകള്‍ സമര്‍പ്പിക്കേണ്ട സ്ഥലം തട്ടും പോളയും വച്ച് അടയാളപ്പെടുത്തും.
തണ്ടയാന്മാരില്‍നിന്ന് ഓംകാരം സ്വീകരിച്ച് ഇളനീര്‍ വ്രതക്കാര്‍ ദിവസങ്ങളായി വ്രതശുദ്ധിയോടെ വിവിധ കഞ്ഞിപ്പുരകളില്‍ കഴിയുകയാണ്. വ്രതക്കാര്‍ ദിവസവും രണ്ടുനേരം ഓംകാരം മുഴക്കി ചെനക്കല്‍ (പ്രാര്‍ഥന) നടത്തും. കഞ്ഞിപ്പുരകളില്‍നിന്ന് അഭിഷേകത്തിന് കൊണ്ടുപോകേണ്ട ഇളനീര്‍ ശേഖരിച്ച് പനയുടെ മട്ടലില്‍ ആറുവീതം ഇളനീര്‍ വച്ച് കെട്ടി കാവുകളാക്കി. ഇളനീര്‍ കാവുകളുമായി വിവിധ കഞ്ഞിപ്പുരകളില്‍നിന്ന് പുറപ്പെടുന്ന ആയിരക്കണക്കിന് ഇളനീര്‍ വ്രതക്കാര്‍ ഇന്ന് വൈകിട്ടോടെ വൈശാഖ മഹോത്സവ നഗരിയിലെത്തും. മന്ദംചേരിയില്‍ വ്രതക്കാര്‍ കാത്തുനില്‍ക്കും. കൂത്തുപറമ്പ് എരുവട്ടിക്കാവില്‍നിന്ന് കൊണ്ടുവരുന്ന എണ്ണയും ഇളനീരും എത്തിയശേഷമാണ് ഇളനീര്‍ വയ്പ്പ്.
തിരുവഞ്ചിറയിലെ തട്ടും പോളയിലും നിക്ഷേപിച്ച ഇളനീര്‍ കാവില്‍നിന്ന് ശനിയാഴ്ച രാവിലെമുതല്‍ ഇളനീരുകള്‍ വേര്‍പെടുത്തി കൈക്കോളന്മാര്‍ ചെത്തിമിനുക്കി മണിത്തറയില്‍ കൂട്ടിയിടും. നാളെ രാത്രിയാണ് ഇളനീരാട്ടം.
Friday, June 16, 2017
കൊട്ടിയൂരില്‍ ഇളനീര്‍ വയ്പ്പ് ഇന്ന്
Subscribe to:
Post Comments (Atom)
No comments:
Post a Comment