!!! സ്വാമിയേ ശരണം അയ്യപ്പാ !!!
പത്തനംതിട്ട: ചിങ്ങപ്പുലരിയില്‍ ശബരിമലയില്‍ മലയാളികളും അന്യസംസ്ഥാനക്കാരും ഉള്‍പ്പെടെ ആയിരക്കണക്കിനു ഭക്തര്‍ അയ്യപ്പനെ വണങ്ങി ദര്‍ശനപുണ്യം നേടി.
ആദ്യമായി താന്ത്രികചുമതല ഏറ്റെടുത്ത കണ്ഠര് മഹേഷ് മോഹനരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍. സഹസ്രകലശപൂജയും ലക്ഷാര്‍ച്ചനയും കളഭാഭിഷേകവുമായിരുന്നു പുതുവര്‍ഷദിനത്തിലെ വിശേഷാല്‍പൂജകള്‍.
ചെറുമുക്ക് വല്ലഭന്‍ അക്കിത്തിരിപ്പാടിന്റെ നേതൃത്വത്തില്‍ എട്ടു ദിവസം നീണ്ടുനില്കുന്ന ഋഗ്വേദമന്ത്രാര്‍ച്ചനയും സന്നിധാനത്ത് പ്രത്യേകം ഒരുക്കിയ പന്തലില്‍ തിങ്കളാഴ്ച തുടങ്ങി. ഇത്തവണ നട അടയ്ക്കുന്നതുവരെയുള്ള അഞ്ചു ദിവസവും തിരുവോണത്തിന് നട തുറക്കുമ്പോള്‍ മൂന്നു ദിവസവുമായിട്ടായിരിക്കും ഇതു നടക്കുക. മേല്‍ശാന്തി കൃഷ്ണദാസ് നന്പൂതിരിയാണ് ഋഗ്വേദമന്ത്രാര്‍ച്ചന വഴിപാടായി നടത്തുന്നത്. കന്നിമാസത്തില്‍ യജുര്‍വേദാര്‍ച്ചനയും അദ്ദേഹത്തിന്റെ വകയായി നടത്തുന്നുണ്ട്.
മാളികപ്പുറത്ത് ശ്രീകോവില്‍ പിത്തള പൊതിഞ്ഞതിന്റെ സമര്‍പ്പണവും നടന്നു. വെണ്മണി സ്വദേശിയായ ഒരു ഭക്തനാണ് വഴിപാടായി പിത്തള പൊതിയല്‍ നടത്തിയത്. മാളികപ്പുറത്ത് മേല്‍ശാന്തി കേശവന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ 21ന് കളഭാഭിഷേകവും ഉണ്ടായിരിക്കും.
അയ്യപ്പന് ചൊവ്വാഴ്ച ആരംഭിക്കുന്ന സഹസ്രകലശം നാലു ദിവസവും തുടരും. ഉദയാസ്തമയപൂജ, പടിപൂജ, പുഷ്പാഭിഷേകം എന്നിവയും എല്ലൂ ദിവസവും ഉണ്ടാകും.
വിനായകചതുര്‍ത്ഥിയോടനുബന്ധിച്ച് ചൊവ്വാഴ്ച പമ്പ ഗണപതി ക്ഷേത്രത്തില്‍ മഹാഗണപതിഹോമവും പ്രത്യേക പൂജകളും നടക്കും.
No comments:
Post a Comment