Monday, May 1, 2017

കരുണ ചെയ് വാൻ എന്തു താമസം കൃഷ്ണാ


കരുണ ചെയ് വാൻ എന്തു താമസം കൃഷ്ണാ !
കഴലിണ കൈതൊഴുന്നേൻ ! ( കരുണ ചെയ് വാൻ)
ശരണാഗതൻമാർക്കിഷ്ട വരദാനം ചെയ്തു ചെമ്മേ
ഗുരുവായൂർപുരം തന്നിൽ 
മരുവുമഖില ദുരിതഹരണ ഭഗവൻ ! ( കരുണ ചെയ് വാൻ)
താരിൽ തന്വീ തലോടും ചാരുത്വം ചേർന്ന പാദം
ദൂരത്തങ്ങിരുന്നോരോ നേരത്തു നിനച്ചാലും
ചാരത്തു വന്നങ്ങുപചാരത്തിൽ സേവിച്ചാലും
പാരിൽ തിങ്ങിന തവ
പരമപുരുഷനഖലു ഭേദമേതും ! ( കരുണ ചെയ് വാൻ)
ഉരുതരഭവ സിന്ധൗ ദുരിതസഞ്ചയമാകും
തിര തന്നിൽ മുഴുകുന്ന നരസതിയ്ക്കവലംബം
മരതക മണിവർണ്ണൻ ഹരി തന്നെ എന്നു
തവ ചരിത വർണ്ണനങ്ങളിൽ
സകലമുനികൾ പറവതറിവനധുനാ ! ( കരുണ ചെയ് വാൻ)
പിഞ്ചഭരമണിഞ്ഞ പൂംചികുരഭംഗിയും
പുഞ്ചിരി ചേർന്ന കൃപാപൂർണ്ണ കടാക്ഷങ്ങളും
അഞ്ചിത വനമാല ഹാര കൗസ്തുഭങ്ങളും
പൊൻചിലമ്പും പാദവും
ഭുവന മദന ഹൃദി മമ കരുതുന്നേൻ ! ( കരുണ ചെയ് വാൻ)
ധാതാവാദിയാം ലോകത്രാതാവായുള്ള ഗുരു
വാതപുരവരനികേത ! ശ്രീപദ്മനാഭാ !
പ്രീതി കലർന്നിനി വൈകാതെ കനിവോടെൻറെ
വാതാദി രോഗം നീക്കി
വരദ വിദര സകല കുശലം അഖിലം ! ( കരുണ ചെയ് വാൻ)

No comments:

Post a Comment