Monday, June 6, 2016

പൊതീന എന്ന അത്ഭുതച്ചെടി

ആയുർവേദത്തില്‍ ഇതിനെ കുറിച്ചു പ്രതിപാദിക്കുന്നില്ല..
അറബി വൈദ്യന്മാരും റോമക്കാരും ഗ്രീക്കുകാരും ചൈനക്കാരും,ജപ്പാങ്കാരും പൊതുവെ ഔഷദമൂല്ല്യമുള്ള ഒരു വസ്തുവായി കണക്കാക്കിയ ഒന്നാണു പൊതീന എന്നത്..
ഇതു തിബ്ബുന്നബിയിലെ, യൂനാനിയിലെ ഒരു ദിവ്യാ ഔഷദം എന്നു തന്നെ പറയാം..

ഇന്ത്യയിൽ തുളസിക്കു നൽകുന്ന അതേ പ്രാദാന്യം തന്നെയാണു അറേബ്യൻ നാടുകളിൽ പൊതീനക്കു നൽകുന്നത്..
ഹ്യദ്യമായ വാസനയുള്ള ഒരു ലഘു സസ്യമാണു പൊതീന.
ഇതു ഒരു പാടു രോഗത്തിനു മരുന്നായി ഉപയോഗപ്പെടുത്തുന്നു
"വില തുച്ചം ഫലമോ മെച്ചം" എന്ന വാക്യം ഒരു പക്ഷെ പൊതീനക്കു നന്നായി ചേരും..

ഇതു വായു ദോഷം തീർക്കും, തടസ്സങ്ങൾ നീക്കും, കനമുള്ള ഭക്ഷണത്തെ വേഗത്തിൽ ദഹിപ്പിക്കും, ചർമ്മത്തിന്റെ നിറം നന്നാക്കും മുത്രത്തെയും ആർത്തവരക്തത്തെയും ശരിയാക്കിയെടുക്കും, ആമാശയത്തെയും കരളിനെയും തണുപ്പിക്കും, ലൈഗിക ശക്തി വർദ്ധിപ്പിക്കും,

ഇതു മണത്താൽ വരെ ജലദോശത്തിനു ശമനം ഉണ്ടാകും.. അതു ചൂടാക്കിയ വെള്ളം അല്ലെങ്കിൽ അതിന്റെ നീരു കുടിച്ചാൽ ക്യമികൾ നശിച്ചു പോകും,

തക്കാളി, ഉള്ളി, കക്കിരി, പൊതീന, മല്ലിയില ഇവ നുറുക്കി കുറച്ചു ഉപ്പും പച്ചമുളകും , സുർക്കയും ചെറുനാരങ്ങ നീരും ചേർത്തു മിക്സ് ചെയുതു എല്ലാ ആഹാരത്തിന്റെ കൂടെ കഴിക്കുന്നതു.. അഹാര സാധനങ്ങളിൽ ഉണ്ടാകുന്ന വിഷാംശങ്ങളെ കളയാൻ നശിപ്പിക്കാൻ സഹായിക്കുന്നു..
പൊതീന നന്നായി തിളപ്പിച്ചു കുറുകി കാഷായം വെച്ചു കുടിച്ചാൽ വായു ഗുമൻ, പനി, ജലദോശം എന്നിവ സുഖപ്പെടുന്നതാണു

പൊതീന വെള്ളം ഉണ്ടാക്കേണ്ട വിധം:
മൂന്നു ഗ്ലാസ്സു വെള്ളത്തിൽ ചുരുങ്ങിയത് അഞ്ചു ചെടി പൊതീന കഴുകിയിട്ടു.. വെള്ളം രണ്ടു ഗ്ലാസ്സ് ആവുന്നത് വരെ ചൂടാക്കുക..
ഇതു ഗൾഫിലെ മാറുന്ന കാലാവസ്തക്കു നല്ലതാണു, ഇപ്പോൾ ഗൾഫിൽ കാലാവസ്ഥ മാറി തുടങ്ങി..
ഈ കാലാവസ്ഥ മാറ്റത്തിൽ ജലദോശം മൂക്കടപ്പ്, പനി എന്നിവ കൂടുതൽ വരാൻ സാധ്യത കൂടുതലാണു ഇവക്കു മുകളീൽ പറഞ്ഞ പൊതീന ചൂടാക്കിയ വെള്ളം നല്ലതാണു..
കൂടാതെ ഗ്യാസ്ട്രബിൾ(വായു) ന്റെ അസുഖം ഉള്ളവർ ഇതേപോലെ വെള്ളം കുടിക്കുകയോ പൊതീന ജ്യൂസ് കുടിക്കുകയോ ചെയ്താൽ അതു മാറികിട്ടുന്നതാണു..

വായനാറ്റം ഉള്ളവർക്കു.. പൊതീന ചവക്കുകയോ. പൊതീന ചെടിയുടെ തണ്ട് കൊണ്ട് പല്ലുതേക്കുകയോ ചെയ്യുക. പൊതീന ഇല, പൊതീന തണ്ട് ഇവ വായിപ്പുണ്ണു, മോണവീക്കം , വായിനാറ്റം എന്നിക്കു ഉത്തമമാണു, പല്ലിനെ ശുദ്ധീകരിക്കാൻ പറ്റിയ ഒരു പ്രക്യതിദത്ത അണുനാശിനി കൂടിയാണ!!!... വായക്കു രുചിയുണ്ടാക്കാനും പല്ലു കേടുവരാതിരികാനും പൊതീന ഇല, തണ്ട് എന്നിവകൊണ്ട് രാവിലെ തന്നെ പല്ലു തേച്ചാൽ മതി.

മൂട്ട, കൂറ, കൊതുകു ശല്ല്യം ഒഴിവാക്കാൻ പൊതീന പുകക്കുകയോ, അല്ലെങ്കിൽ അരച്ചു കുടയുകയോ അതു മല്ലാ എങ്കിൽ കിടക്കയുടെ അടിയിൽ വിതറുകയോ ചെയ്യുക
തലവേദന, മുറിവ്, ചതവ് ഇവക്കു പൊതീന നീരും ചെറുനാരങ്ങ നീരും സമം എടുത്തു പുരട്ടിയാൽ മതി...

പൊതീന(Mint)യില ജ്യൂസ്സ്
അൽപ്പം പൊതീനയും(നന്നയി കഴുകി ഇലമാത്രം ഉപയോഗിക്കുക), ഒരു നാടൻ ചെറുനാരങ്ങയും (ചെറുത്) ചേർത്തു നന്നായി ജ്യൂസ്സ് അടിച്ചെടുക്കുക.
ആവശ്യമെങ്കിൽ പഞ്ചസാര ചേർക്കാം.. പ്രമേഹരോഗികൾ പഞ്ചസാര ചേർക്കരുത്..

പൊതീന(Mint)യില കൊണ്ടൊരു ചമ്മന്തി.
പൊതീനയില, ഉപ്പ്, പുളി, ഉഴുന്നുപരിപ്പ്, തേങ്ങ, പച്ചമുളക്, അല്പം വെളിച്ചെണ്ണ എന്നിവ വേണം.ഏകദേശം നാലു ടേബിൾസ്പൂൺ പുതിനയിലയെടുക്കുക. ചിരവിയ തേങ്ങ മൂന്നു ടേബിൾസ്പൂൺ എടുക്കുക. പുളി അല്പം എടുക്കുക. ഉഴുന്നുപരിപ്പ് ഒരു ടീസ്പൂൺ എടുക്കുക. രണ്ട് പച്ചമുളക് എടുക്കുക. പൊതീനയില കഴുകിവൃത്തിയാക്കി എടുക്കുക.

ഒരു പാത്രത്തിൽ വെളിച്ചെണ്ണ (വേറെ പാചകയെണ്ണയായാലും മതി) ചൂടാക്കുക. ഉഴുന്നുപരിപ്പ് അതിലിട്ട് ചുവപ്പിക്കുക. അതിൽ പച്ചമുളക് ഇട്ട് വാട്ടുക. അതിലേക്ക് പൊതീനയിലയിട്ട് വാട്ടുക. ഒന്നു തണുത്താൽ, തേങ്ങ, പുളി (പുളിക്കു പകരം തൊലി കളഞ്ഞ പച്ചമാങ്ങയും ചേർക്കാം) , ഉപ്പ് എന്നിവ ചേർത്ത് അരയ്ക്കുക. അരയ്ക്കുമ്പോൾ അല്പം വെള്ളം ചേർക്കുക.പച്ചമുളക് നിങ്ങൾക്ക് എരിവ് വേണ്ടതനുസരിച്ച് എടുക്കാം. പൊതീനയില നാലു ടേബിൾസ്പൂൺ എടുത്ത്, എണ്ണയിൽ വാട്ടിക്കഴിഞ്ഞാൽ, കുറച്ചേ കാണൂ. ശർക്കര ഒരു കഷണം വേണമെങ്കിൽ ഇടാം.

ഷെയർ ചെയ്യുക ആര്ക്കെങ്കിലും ഈ അറിവുകള്‍ ഉപകാരം ആകട്ടെ...

കൂടുതല്‍ അറിയാന്‍ ആയുർവേദം പേജ് ലൈക്‌ ചെയ്യൂ

വയറ്റിലെ കാന്‍സര്‍ 10 ലക്ഷണങ്ങള്‍ ..

സമയത്തു കണ്ടുപിടിച്ചാല്‍ പ്രതിവിധി കണ്ടെത്താവുന്നതും വൈകുന്തോറും രോഗം വഷളാവുകയും ചെയ്യുകയാണ് കാന്‍സര്‍ ജീവനെടുക്കാന്‍ കാരണമാകുന്നത്. പൊതുവില്‍ കണ്ടെത്താന്‍ വൈകുന്ന കാന്‍സരാണ് വയറിലുണ്ടാകുന്നത്. നെഞ്ചെരിച്ചിലും ഛര്ദ്ദിയും പതിവാണെങ്കില്‍ ഒരു ഡോക്ടറുടെ പരിശോധന നടത്തുന്നതാണ് ഉചിതമെന്നു വിദഗ്ധരും വിലയിരുത്തുന്നു. വയറിലെ കാന്സ്റിന്റെ പത്തു ലക്ഷണങ്ങള്‍ ഇതാണ് ..
1, നെഞ്ചെരിച്ചിലും ദഹനക്കുറവും
നെഞ്ചരിച്ചിലും അസിഡിറ്റിയും ഭക്ഷണശേഷം സാധാരണമായിരിക്കും. പക്ഷേ, ഇതു പതിവാണെങ്കില്‍ കാര്യം അപകടമാണെന്നാണ് ഡോക്ടര്മാരുടെ പക്ഷം. വയറിലെ ട്യൂമറിന്റെ ലക്ഷണമായിരിക്കാം ഭക്ഷണശേഷം പതിവായുള്ള നെഞ്ചെരിച്ചിലും ദഹനക്കുറവും അസിഡിറ്റിയുമെന്നാണ് ഡോക്ടര്മാര്‍ ചൂണ്ടിക്കാട്ടുന്നത്. ട്യൂമറില്നിന്നുള്ള സ്രവമാണ് ദഹനത്തെ തടസപ്പെടുത്തുന്നത്. ട്യൂമര്‍ വലുതായാല്‍ ചെറുകുടലില്‍ ഭക്ഷണത്തെ തടയും. അതുകൊണ്ട് നെഞ്ചെരിച്ചില്‍ പതിവായാല്‍ അന്റാസിഡ് കഴിച്ചു പ്രതിവിധി കണ്ടെത്തുന്നവര്‍ ജാഗരൂകരായിരിക്കണമെന്നാണ് ഡോക്ടര്മാര്‍ നിര്ദേിശിക്കുന്നത്.
2, ലഘുഭക്ഷണവും വയറുനിറയ്ക്കും
ലഘുഭക്ഷണവും ലളിതമായ ഭക്ഷണവും കഴിച്ചാലും വയറുനിറഞ്ഞതായും വിശപ്പു മാറിയതായും തോന്നുന്നതും അപകടത്തിന്റെ ലക്ഷണമാണെന്നു ഡോക്ടര്മാ്ര്‍ പറയുന്നു. കുറച്ചു ഭക്ഷണം കഴിച്ചാല്‍ വേണ്ടെന്നു തോന്നുന്നതും ഭക്ഷണത്തോട് വിരക്തി തോന്നുന്നതും ഇതു കാരണം കൊണ്ടുതന്നെ. ട്യൂമറിന്റെ വളര്ച്ച ഭക്ഷണം അന്നനാളത്തിലൂടെ കുടലിലെത്തുന്നതു തടയുന്നതും വയറു നിറഞ്ഞു എന്ന തോന്നലിനു കാരണമാകാം.
3,അകാരണമായ തൂക്കം കുറയല്‍
ഭക്ഷണം ആവശ്യത്തിനു കഴിക്കാന്‍ കഴിയാതെ വരികയും തൂക്കത്തില്‍ കാര്യമായ കുറവു വരികയും ചെയ്യുന്നത് വയറിലെ കാന്സഞറിന്റെ ലക്ഷണമാണ്. അസിഡിറ്റിയും കൂടെയുണ്ടെങ്കില്‍ ഒട്ടും അമാന്തിക്കാതെ ഒരു ഓങ്കോളജിസ്റ്റിന്റെ പരിശോധന അനിവാര്യമാണ്. ഇത്തരം ലക്ഷണങ്ങളുണ്ടെങ്കില്‍ സ്വയം ചികിത്സ ഒഴിവാക്കണം.
4,മൂക്കൊലിപ്പും ഛര്ദിയും
ഛര്ദി പതിവാകുകയും ഛര്ദിക്കുമ്പോള്‍ പാതി ദഹിച്ച ഭക്ഷണപദാര്ഥങ്ങള്‍ പുറത്തുവരികയും ചെയ്താലും അത് അപകടത്തിന്റെ സൂചനയാണ്. പതിവായി മൂക്കൊലിപ്പും ഒരു ലക്ഷണമാകാം. ഭക്ഷണം കഴിച്ചാല്‍ അതു മുകളിലേക്കു വരുന്നു എന്നു തോന്നിയാലും അതു ട്യൂമറിന്റെ ലക്ഷണമാകാം. ഭക്ഷണം ട്യൂമര്‍ മൂലം ചെറുകുടലിലെത്തുന്നതു തടയുന്നതാണ് ഇത്തരത്തില്‍ അസ്വസ്ഥതകളുണ്ടാകാന്‍ കാരണമെന്നാണ് ഡോക്ടര്മാകര്‍ ചൂണ്ടിക്കാട്ടുന്നത്.
5.അലസത തോന്നുക
ബ്ലഡ് കൗണ്ടിലെ കുറവും അതുമൂലമുള്ള അലസതയും ക്ഷീണവും വയറിലെ കാന്സമറിന്റെ ലക്ഷണമാകാം. തൂക്കം കുറയുന്നതും ക്ഷീണവും മറ്റേതെങ്കിലും ആരോഗ്യപ്രശ്‌നമാണെന്നു കരുതി അവയ്ക്കു മരുന്നു കഴിക്കുന്നത് അസുഖം രൂക്ഷമാക്കുകയേ ഉള്ളൂ. അതുകൊണ്ട് ഇത്തരം അസ്വസ്ഥതകളുണ്ടെങ്കില്‍ ഉടന്‍ സംശയനിവൃത്തിക്കായി ഒരു ഡോക്ടറെ കാണുക.
6,മലബന്ധവും നിറംമാറ്റവും
മലബന്ധം, വയറിളക്കം, മലം കറുത്ത നിറത്തില്‍ പോവുക തുടങ്ങിയവയും കാന്സറിന്റെ ലക്ഷണങ്ങളാണ്.
7,വിട്ടുവിട്ടുള്ള ചെറിയ പനി
ശരീരത്തിലെ അണുബാധയുടെ മുന്നറിയിപ്പാണ് വിട്ടുവിട്ടുണ്ടാകുന്ന പനി. വയറില്‍ ട്യൂമറും അതുവഴി അണുബാധയും ഉണ്ടാകുമ്പോള്‍ നേരിയതോതില്‍ വിട്ടുവിട്ടു പനിയുണ്ടാകാനുള്ള സാധ്യതയേറെയാണ്. ക്ഷീണവും പനിയും ഒപ്പം നെഞ്ചെരിച്ചിലും ഉണ്ടെങ്കില്‍ അതും വയറിലെ കാന്സയറിന്റെ ലക്ഷണമാകാം.
8,വയറുവേദന
അടിവയറു കനം വയ്ക്കുന്നതും വേദനയുണ്ടാകുന്നതും ട്യൂമറിന്റെ ലക്ഷണമാകാം. അടിവയറില്‍ അമര്ത്തി നോക്കിയാല്‍ തടിപ്പോ മുഴയോ തോന്നുകയാണെങ്കില്‍ അതു ഡോക്ടറോടു പറയുക.
9,മലത്തോടൊപ്പം രക്തം
മലത്തോടൊപ്പം രക്തം വരുന്നത് കാന്സ്റിന്റെ കൂടിയ തോതിലുള്ള ലക്ഷണമാണ്. ട്യൂമര്‍ വളര്ന്നു ഘട്ടത്തില്‍ മാത്രമേ ഈ ലക്ഷണമുണ്ടാകൂ. ട്യൂമര്‍ വളര്ന്ന് ആന്തരിക രക്തസ്രാവമുണ്ടാകുന്നതാണ് കാരണം. ട്യൂമര്‍ വളരുമ്പോള്‍ വയറിലെ ചെറിയ രക്തക്കുഴലുകള്‍ പൊട്ടാനും ചതയാനും ഉള്ള സാധ്യതയാണ് ഇതു കാണിക്കുന്നത്.
10, വിഴുങ്ങാന്‍ ബുദ്ധിമുട്ട്
ഭക്ഷണം കഴിക്കുന്നതിനും ഗുളികയോ മറ്റോ വിഴുങ്ങതിനോ ബുദ്ധിമുട്ടും രോഗം മൂര്ഛിറക്കുന്ന വേളയില്‍ അനുഭവപ്പെടാം. ഇത് രോഗത്തിന്റെ തുടക്കത്തില്‍ ഉണ്ടായെന്നു വരില്ല. ഈ ലക്ഷണങ്ങളും കൂടി തോന്നിയാല്‍ ഡോക്ടറെ കാണാന്‍ ഒട്ടും മടിക്കേണ്ട.

ഷെയർ ചെയ്യുക ആര്ക്കെങ്കിലും ഈ പോസ്റ്റുകൾ ഉപകാരം ആകട്ടെ.

കൂടുതല്‍ അറിയാന്‍ ആയുർവേദം പേജ് ലൈക്‌ ചെയ്യൂ

നേന്ത്രപ്പഴം

പ്രകൃതിയുടെ ടോണിക്  നേന്ത്രപ്പഴം പഴ വര്‍ഗങ്ങളില്‍ ഏറ്റവും പോക്ഷക ഗുണങ്ങള്‍ അടങ്ങിയ പ്രകൃതിയിലുള്ള വിറ്റാമിന്‍ ടോണിക് ആണെന്ന് നിസ്സംശയം പറയാം . ശരീര കോശങ്ങളുടെ പുനര്‍ നിര്‍മാണത്തെ ത്വരിതപ്പെടുത്തുന്ന ഘടകങ്ങള്‍ ധാരാളം ഉള്ളത് കൊണ്ടും വളെരെ പെട്ടെന്ന് ദഹിക്കതക്ക വിധം ലഘു ആയതു കൊണ്ടും ശീഘ്രം ഉന്മേഷം തരുന്നത് കൊണ്ടും രോഗികള്‍ക്ക്‌ ഇതു നിരപായം ഉപയോഗിക്കാം .ഇരുമ്പ്,ഫോസ്ഫറസ് തുടങ്ങിയ ധാതു ലവണങ്ങളും നിയാസിന്‍,റിബോ ഫ്ലെവിന്‍ തുടങ്ങിയവിറ്റാമിനുകളും ഇതില്‍ അടങ്ങിയിരിക്കുന്നു .വളരെ ഉയര്‍ന്ന തോതിലുള്ള കലോറി മൂല്യം നേന്ത്രപ്പഴത്തിനുണ്ട് . ഏതാണ്ട് 200ല്‍ കൂടുതല്‍ കലോറി ശരീരത്തിന് നല്‍കാന്‍ സാമാന്യം വലിപ്പമുള്ള ഒരു നേന്ത്രപ്പഴത്തിനു കഴിയും.

രക്തത്തിലെ അമ്ലതം കുറക്കാന്‍ നേന്ത്രപ്പഴം വളരെ സഹായിക്കും .വിറ്റാമിന്‍ സി, ജീവകം എ, ബി ,ഡി, ഇ എന്നിവയും നേന്ത്രപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട് .നേന്ത്രപ്പഴത്തിന്റെ കൂടെ ചൂടു പാല്‍ കുടിക്കുന്നത് വളരെ നല്ലതാണ്. എന്നാല്‍ ശരീരത്തിന് അമിത വണ്ണം ഉള്ളവര്‍ പാല്‍ ഒപ്പം കഴിക്കാതിരുക്കുന്നതാണ് നല്ലത് .തിളക്കത്തിന് നേന്ത്രപ്പഴംആരോഗ്യത്തിനൊപ്പം ബുദ്ധിയും അഴകും നൽകുന്ന ഫലമാണ് നേന്ത്രപ്പഴം എന്നു പണ്ടു മുതൽക്കേ പറഞ്ഞുവരുന്നു. നേന്ത്രപ്പഴവും മാതളനാരങ്ങയുടെ നീരും ദിവസേന കഴിച്ചാൽ അൾസർ ശമിക്കും.അൽപം പാലിൽ നേന്ത്രപ്പഴം നന്നായി അരച്ചു ചേർത്തു പുരട്ടിയാൽ കണ്ണിനു താഴെയുള്ള കറുപ്പുനിറം മാറും. ഞാലിപ്പൂവൻ പഴം നന്നായി അരച്ച് മുഖത്തിട്ട് അരമണിക്കൂറിനു ശേഷം കഴുകിക്കളയുക. ചർമ്മം തിളങ്ങുമെന്നത് തീർച്ച. വാഴപ്പഴം ചെറിയ കഷണങ്ങളാക്കി നുറുക്കി വെണ്ണ, തേൻ, നരങ്ങാനീര് ഇവ ചേർത്തു പതിവായി കഴിച്ചാൽ ഉണർവുണ്ടാകും

ഷെയർ ചെയ്യുക ആര്ക്കെങ്കിലും ഈ അറിവുകള്‍ ഉപകാരം ആകട്ടെ...

കൂടുതല്‍ അറിയാന്‍ ആയുർവേദം പേജ് ലൈക്‌ ചെയ്യൂ

കടുകിന്‍റെ വലുപ്പം.

അടുക്കളയിലെ താരമാണ് കടുക്.കാഴ്ചക്ക് കുഞ്ഞനെങ്കിലും കാര്യത്തില്‍ വമ്പന്‍ തന്നെ ഈ താരം.കടുക് താളിക്കാത്ത കറികള്‍ അടുക്കളയില്‍ ചുരുക്കമായിരിക്കും.കടുകിന്റെ ഔഷധഗുണം അറിഞ്ഞിട്ട് തന്നെയാവണം കടുക് താളിക്കല്തന്നെ ഉണ്ടായത്.

കടുകും മുരിങ്ങതൊലിയും ഗോമൂത്രത്തില്‍ അരച്ച് തേച്ചാല്‍ വാതം കൊണ്ട് ഉണ്ടാവുന്ന വേദനകള്‍ ശമിക്കും.കടുകും,വയമ്പും,പാച്ചോറ്റിതൊലിയും അരച്ച് മുഖത്ത് പുരട്ടിയാല്‍ മുഖക്കുരു മാറുമത്രേ.കടുക്,വയമ്പ്,ഇന്തുപ്പ് ഇവ അരച്ച് മുഖത്ത് ഇട്ടാല്‍ കരിമുഖം എന്ന അസുഖം ഭേദമാവും.കടുക് അരച്ച് നെറ്റിയില്‍ ഇട്ടാല്‍ തലവേദന മാറും എന്ന് പറയപ്പെടുന്നു.ചുക്ക് അരച്ച് കടുകെണ്ണയില്‍ ചേര്ത്ത് കഴിക്കുന്നത് ചിലയിനം ചുമകള്‍ക്ക് നല്ലതാണ് എന്നും കേള്‍ക്കുന്നു...കടുക്,ജീരകം,വറുത്തകായം,ചുക്ക്,ഇന്തുപ്പ് എന്നിവ സമം പൊടിച്ച് മോരില്‍ കഴിച്ചാല്‍ നല്ല ദഹനം കിട്ടുമത്രേ.കടുകെണ്ണ ചെവിയില്‍ ഇറ്റിച്ചാല്‍ ചെവിയോലിപ്പ് മാറും.കടുകെണ്ണയില്‍ ചുക്ക്,കായം,ഇന്തുപ്പ് ഇവ ചേര്ത്ത് കാച്ചി ചെവിയില്‍ ഒഴിക്കുന്നത് ചെവി വേദന മാറാന്‍ സഹായിക്കും.വിഷജന്തുക്കള്‍ കടിച്ച് ഉണ്ടാവുന്ന നീര് മാറാന്‍ കടുക് അരച്ച് പുറമേ ഇട്ടാല്‍ മതിയാകും..ഉള്ളില്‍ ചെല്ലുന്ന വിഷം ചര്ദ്ദി പ്പിച് കളയാന്‍ ഒരു സ്പൂണ്‍ കടുക്പൊടി ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കി കൊടുത്താല്‍ മതിയാകുന്നതാണ്.

കടുക് അണുനാശകം ആണ്. കടുക് താളിക്കുന്ന മണം വരുമ്പോൾ തന്നെ ഒട്ടുമിക്ക കൃമികളും നശിക്കും, പണ്ട് അപരിചിതർ ആയ ആരെങ്കിലും വീട്ടിൽ വന്നാൽ അമ്മമാർ 21മുളകും, കടുകും ഒക്കെ അടുപ്പിലിടും. കടുകും മുളകും അടുപ്പിൽ കിടന്നു കത്തിയ മണം വരുംമ്പോൾ ഒരായിരം അണുക്കൾ ആണ് നശിക്കുന്നത്. അത്രയും മതി ചില രോഖശാന്തിക്. വിശ്വാസം അന്തവിശ്വാസം ആയതിന്റെ കഥകൾ പലതുണ്ട്.

ഷെയർ ചെയ്യുക ആര്ക്കെങ്കിലും ഈ അറിവുകള്‍ ഉപകാരം ആകട്ടെ...
കൂടുതല്‍ അറിയാന്‍ ആയുർവേദം പേജ് ലൈക്‌ ചെയ്യൂ