Friday, July 31, 2015

ഇന്ന് വ്യാസപൂർണ്ണിമ (ഗുരു പൂർണിമ)

ഗുരുപരമ്പരകളെ പ്രണമിച്ചുകൊണ്ട് സജ്ജനങ്ങൾക്ക്‌ നമസ്കാരം

‘ഗുരു’ എന്ന മനോഹരമായ സങ്കല്‍പ്പം ആര്‍ഷഭാരതം ലോകത്തിനു നല്കിയതാണ്.ഗുരു സങ്കല്‍പം ഭാരതത്തിന്‍റെ മാത്രം പ്രതേകത ആണ് ഏതു കാര്യം തുടങ്ങുമ്പോഴും ഗുരുവിനെ നമ്മള്‍ സ്മരിക്കണം പ്രപഞ്ചം മുഴുവനും സര്‍വ്വ ചരാചരങ്ങളിലും വ്യാപിച്ചു നില്‍ക്കുന്ന ചൈതന്യം ആണ് ഗുരു അങ്ങിനെ ഉള്ള ഗുരുവിന്‍റെ പാദങ്ങളെ ഞാന്‍ നമസ്ക്കരിക്കുന്നു . തസ്മൈ ശ്രീ ഗുരുവേ നമഃ
ഹിന്ദുക്കളും ബുദ്ധമതാനുയായികളും അനുഷ്ഠിച്ചു വരുന്ന ആചാര്യ വന്ദനമാണ് ഗുരു പൂർണ്ണിമ എന്നറിയപ്പെടുന്നത്. ഗു, രു എന്നീ രണ്ടക്ഷരങ്ങളിൽ നിന്നാണ് ഗുരു എന്ന പദത്തിന്റെ ഉത്ഭവം.
സംസ്കൃതത്തിൽ ഗു എന്നാൽ അന്ധകാരം എന്നും രു എന്നാൽ ഇല്ലാതാക്കുന്നവൻ എന്നുമാണ് അർത്ഥം. അതായത് നമ്മുടെ മനസ്സിന്റെ അന്ധകാരത്തെ നിർമ്മാർജ്ജനം ചെയ്യുന്നവനാരൊ അവനാണ് ഗുരു. ജീവിതത്തിൽ ഗുരുക്കന്മാരുടെ ആവശ്യകത വളരെ വലുതാണെന്ന് വിശ്വസിക്കപ്പെടുന്നു. ഗുരുപൂർണ്ണിമ ദിനത്തിൽ ശിഷ്യർ ഗുരുപൂജ നടത്തുന്നു. ഈ ദിവസം സാധാരണ ശകവർഷത്തിലെ ആഷാഡ മാസത്തിലെ പൗർണ്ണമി ദിനത്തിലാണ് വരിക. ഗുരുനാഥന്‍ ഒരാളെ വികസിപ്പിക്കുന്നതിനു പരിമിതികള്‍ ഇല്ല , മറ്റു മതങ്ങളില്‍ ഗുരു സങ്കല്പം ഇല്ല ഏതു കാര്യം തുടങ്ങുബോഴും ഗുരുവിനെ സ്മരിക്കണം , രാവിലെ എഴുനേറ്റു ആദ്യം സ്മരിക്കേണ്ടത് ആ ഗുരു പരമ്പരയെ ആണ് . അത് കേവലം ഒരു വ്യക്തി അല്ല ഒരു പാരമ്പര്യം ആണ് .

പുരാതനഹിന്ദു കാലഘട്ടത്തിലെ പ്രധാന ഗുരുക്കന്മാരിലൊരാളായ വ്യാസമഹർഷിയെ അനുസ്മരിച്ചാണ് ഈ ദിവസം കൊണ്ടാടുന്നത്. അതുകൊണ്ട് ഈ ദിവസം വ്യാസപൂർണ്ണിമ എന്നും അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ ജന്മദിനത്തിനോടൊപ്പം ഈ ദിവസമാണ് ബ്രഹ്മസൂത്രം എഴുതിത്തീർത്തത് എന്നു വിശ്വസിക്കപ്പെടുന്നു.. 
ഗുരുക്കന്മാരുടെ ഗുരുവാണ് അദ്ദേഹം. വ്യാസന്‍ എന്നാല്‍ വ്യസിക്കുന്നവന്‍ പകുക്കുന്നവന്‍, വിഭജിക്കുന്നവന്‍ എന്നെല്ലാമാണ് അര്‍ഥം.ഓരോ ദ്വാപരയുഗത്തിലും വേദത്തെ നാലായി വിഭജിച്ച ഇരുപത്തെട്ട് വ്യാസന്മാര്‍ കഴിഞ്ഞുപോയതായി പുരാണങ്ങളില്‍ പരമാര്‍ശിക്കുന്നു.

ദ്വാപരയുഗത്തിന്‍റെ അവസാനം മഹാവിഷ്ണു വ്യാസമുനിയായി അവതരിച്ച് വേദത്തെ വിഭജിച്ചതായാണ് ഐതിഹ്യം പറയുന്നത്. ആദ്യവേദം നാലു പാദങ്ങളുള്ളതും നൂറായിരം ഗ്രന്ഥങ്ങള്‍ ഉള്ളതുമായിരുന്നു. അതിനെ വ്യാസന്‍ ഋഗ്വേദമെന്നും യജൂര്‍വേദമെന്നും സാമവേദമെന്നും അഥര്‍വ്വവേദമെന്നും നാലായി വ്യസിച്ചു- അഥവാ വിഭജിച്ചു. ദ്വാപരയുഗത്തില്‍ കൃഷ്ണദ്വൈപായനനന്‍ എന്നപേരില്‍ പിറന്ന മുനി ഇപ്രകാരം ചെയ്തതുകൊണ്ടാണ് "വേദവ്യാസനായി' അറിയപ്പെടുന്നത്. ഇദ്ദേഹം ഭാരതത്തിന്‍റെ പുരാണ ഇതിഹാസങ്ങളിലൊന്നായ മഹാഭാരതത്തിന്‍റെ കര്‍ത്താവാണ്‍്. 18 പര്‍വ്വത്തില്‍ 2000ത്തില്‍ അധികം അധ്യായങ്ങളുള്ള . ഒന്നേകാല്‍ ലക്ഷം ശ്ലോകങ്ങളുള്ള വ്യാസ മഹാഭാരതത്തില്‍ പരാമര്‍ശിച്ചിട്ടില്ലാത്ത ഒന്നുംഈ ലോകത്തില്‍ ഉണ്ടായിട്ടില്ല, ഉണ്ടാവുകയുമില്ല എന്നാണ് വിശ്വാസം.

ഓം ഗുരുര്‍ ബ്രഹ്മ, ഗുരു വിഷ്ണു, ഗുരുര്‍ ദേവോ മഹേശ്വര, ഗുരു സാക്ഷാല്‍ പരബ്രഹ്മ തസ്മായ് ശ്രീ ഗുരുവേ നമ: 

Thursday, July 30, 2015

രാജരാജേശ്വര ക്ഷേത്രം

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം

ഉത്തര കേരളത്തിലെ കണ്ണൂര്‍ തളിപ്പറമ്പില്‍ സ്ഥിതിചെയ്യുന്ന മഹാശിവക്ഷേത്രമാണ് രാജരാജേശ്വര ക്ഷേത്രം. ഭാര്‍ഗവക്ഷേത്രത്തിലെ 108 ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് ശ്രീ രാജരാജേശ്വര ക്ഷേത്രം. ശിവന്റെ പല പേരുകളില്‍ ഒന്നായ രാജരാജേശ്വരന്റെ പേരിലാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. ദക്ഷിണ ഭാരതത്തിലെ ശിവക്ഷേത്രങ്ങളില്‍ ഈ ക്ഷേത്രത്തിന് പ്രധാന സ്ഥാനമുണ്ട്. തെക്കേ ഇന്ത്യയിലെ ഏതെങ്കിലും ക്ഷേത്രങ്ങളില്‍ ഉണ്ടാവുന്ന ദേവപ്രശ്‌നപരിഹാരങ്ങള്‍ക്കായി ഇവിടെ വന്ന് ദേവദര്‍ശനം നടത്തുകയും കാണിക്ക അര്‍പ്പിച്ച് ദേവപ്രശ്‌നം വയ്ക്കുന്നതും ക്ഷേത്രാചാരമായി കരുതുന്നു. തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിന്റെമതില്‍ക്കെട്ടിനു പുറത്തുള്ള ഉയര്‍ന്ന പീഠത്തിലാണ് ഇങ്ങനെ ദേവപ്രശ്‌നം വയ്ക്കുക പതിവ്.

ക്ഷേത്രകവാടം
ശക്തിപീഠം: ഏറ്റവും പുരാതനമായ ശക്തിപീഠങ്ങളിലൊന്നായി തളിപ്പറമ്പ് കരുതപ്പെടുന്നു. സതിയുടെ സ്വയം ദഹനത്തിനും ശിവന്റെ താണ്ഡവ നൃത്തത്തിനും ശേഷം സതിയുടെ തല വീണത് ഇവിടെയാണ് എന്നു കരുതപ്പെടുന്നു. ധ2പ ഈ ക്ഷേത്രത്തിലെ ശിവലിംഗത്തിന് ആയിരക്കണക്കിനു വര്‍ഷങ്ങള്‍ പഴക്കമുണ്ട്.മാന്ധാതാവ്: ഋഷിമാര്‍ ആദിത്യനെ കടഞ്ഞെടുത്തപ്പോള്‍ കിട്ടിയ ചൂര്‍ണം കൂട്ടിക്കുഴച്ചു നിര്‍മിച്ച മൂന്ന് ശിവലിംഗങ്ങള്‍ ബ്രഹ്മാവ് കൈവശപ്പെടുത്തിയെന്നും, പാര്‍വതിദേവി ഭഗവാന്‍ ശിവന്റെ സഹായത്താല്‍ ആ വിഗ്രഹങ്ങള്‍ വാങ്ങി പൂജിച്ചു വന്നിരുന്നു. ഒരിക്കല്‍ മാന്ധതമഹര്‍ഷി ശ്രീ പ്രരമശിവനെ പൂജകള്‍ കൊണ്ട് സംപ്രീതനാക്കി. പൂജയില്‍ പ്രസാദവാനായ ഭഗവാന്‍ ശിവന്‍, ശ്മശാനങ്ങളില്ലാത്ത സ്ഥലത്തുമാത്രമേ പ്രതിഷ്ഠിക്കാവൂ എന്ന് ഉപദേശിച്ച് അതില്‍ ഒരു ശിവലിംഗം മാന്ധതമഹര്‍ഷിക്ക് സമ്മാനിച്ചു. ശിവലിംഗവുമായി എല്ലാ സ്ഥലങ്ങളിലും അന്വേഷിച്ചുനടന്ന മഹര്‍ഷി, ഇവിടെ തളിപ്പറമ്പില്‍ വരികയും, ഇത് ഏറ്റവും പരിശുദ്ധമായ സ്ഥലമാണന്നു മനസ്സിലാക്കി ആ ശിവലിംഗം അവിടെ പ്രതിഷ്ഠിക്കുകയും ചെയ്തു. അനേകം വര്‍ഷങ്ങള്‍ ശിവപൂജ നടത്തി, ശിവപ്രീതി നേടി മഹര്‍ഷി സായൂജ്യ മടയകയും പിന്നീട് ആ ശിവലിംഗം ഭൂമിക്കടിയിലേക്ക് താണു അപ്രത്യക്ഷമാവുകയും ചെയ്തു.
മുചുകുന്ദന്‍: മാന്ധാതാവിന്റെ മകനായ മുചുകുന്ദന്‍ പിന്നീട് ശ്രീ പരമശിവനെ പ്രാര്‍ത്ഥിച്ച് ശിവനില്‍ നിന്ന് രണ്ടാമത്തെ ശിവലിംഗം നേടി. അദ്ദേഹവും ഇവിടെ തളിപ്പറമ്പില്‍ ശിവലിംഗ പ്രതിഷ്ഠനടത്തി ശിവപൂജചെയ്തു പോന്നു. അദ്ദേഹത്തിനു ശേഷം ഈ ശിവലിംഗവും കാലക്രമത്തില്‍ ഭൂമിക്ക് അടിയിലേക്ക് താണുപോയി.
ശതസോമന്‍: പിന്നീട് ഈ പ്രദേശം ഭരിച്ചിരുന്ന മൂഷക രാജവംശത്തിലെ (കോലത്തുനാട്) രാജാവായിരുന്ന ശിവഭക്തനായ ശതസോമനാണ് മൂന്നാമത്തെ ശിവലിംഗം ലഭിച്ചത്. അഗസ്ത്യമുനിയുടെ ഉപദേശ പ്രകാരം ശിവപൂജകള്‍ നടത്തിയാണ് അദ്ദേഹത്തിന് ഈ ശിവലിംഗം ലഭിച്ചത് എന്നു വിശ്വസിക്കുന്നു. രാജാവ് ഇന്ന് ക്ഷേത്രം നില്‍ക്കുന്ന സ്ഥലത്ത് ഈ ശിവലിംഗം പ്രതിഷ്ഠിച്ചു, ക്ഷേത്രം പണിതു പൂജ നടത്തിപോന്നുവത്രെ.
ശതസേനന്‍: ശതസേനന്‍ കാമധേനുവിനെ കറന്നെടുത്ത പാലുകൊണ്ട് കഴുകി ശുദ്ധീകരിച്ച് പ്രതിഷ്ഠിച്ച ശിവലിംഗമാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ എന്ന് ക്ഷേത്രഐതിഹ്യം പറയുന്നു. തളിപ്പറമ്പ് ക്ഷേത്രതൃക്കോവില്‍ നിര്‍മിച്ചത് രാമഘടകമൂഷികന്റെ വംശത്തിലെ ചന്ദ്രകേതനരാജാവിന്റെ പുത്രനായ സുതസേനനാണ് എന്ന് മൂഷികവംശത്തിലും പറഞ്ഞിരിക്കുന്നു. പഴയ പെരിഞ്ചെല്ലൂര്‍ ഗ്രാമത്തിലെ തളിക്ഷേത്രം തന്നെയാണ് രാജരാജേശ്വര ക്ഷേത്രമെന്നു കരുതപ്പെടുന്നതിനാല്‍, ഒരുപക്ഷേ ആ പഴയ ക്ഷേത്രം ശതസേനന്‍ പുതുക്കിപ്പണിതതായിരിക്കാം.
ശ്രീരാമന്‍: ലങ്കയില്‍ നിന്ന് രാവണ നിഗ്രഹത്തിനുശേഷം സീതാദേവിയുമായി വിജയശ്രീലാളിതനായി തിരിച്ചുവരുന്ന വഴി ശ്രീരാമന്‍ ഇവിടെ വന്ന് രാജരാജേശ്വരനു പൂജകള്‍ അര്‍പ്പിച്ചു എന്നാണ് മറ്റൊരു വിശ്വാസം. അതുകൊണ്ടാവാം ശ്രീരാമന്റെ ബഹുമാനാര്‍ത്ഥം ഇന്നും ഭക്തജനങ്ങള്‍ക്ക് നമസ്‌കാര മണ്ഡപത്തില്‍ പ്രവേശനമില്ല.ക്ഷേത്രക്കുളംപെരുംചെല്ലൂര്‍, പെരുംതൃക്കോവില്‍, തളിപ്പറമ്പ്‌ക്ഷേത്രം, എന്നീ പേരുകളില്‍ ചരിത്രത്താളുകളില്‍ ഇടം നേടിയിട്ടുള്ള മഹാക്ഷേത്രമാണ് രാജരാജേശ്വരക്ഷേത്രം. കേരള മാഹാത്മ്യം, കേരളക്ഷേത്ര മാഹാത്മ്യം, മൂഷികവംശകാവ്യം തൂടങ്ങിയ സംസ്‌കൃത കൃതികളിലും ചെല്ലുരീശ വിലാസം, ലക്ഷമീ പുരേശസ്‌തോത്രം,ചെല്ലൂര് പിരാന്‍സ്തുതി മുതലായ കൃതികളിലും ചെല്ലൂര്‍ നവോദയം ചമ്പുവിലും, തളിപ്പറമ്പ് ഗ്രാമത്തേയും പെരുംതൃക്കോവിലപ്പനേയും പരാമര്‍ശമുണ്ട്.നിരവധി ചരിത്രകഥകളാലും ശാസനങ്ങളാലും പ്രസിദ്ധിയാര്‍ജ്ജിച്ച മഹാക്ഷേത്രമാണ് രാജരാജേശ്വരക്ഷേത്രം.
പൗരാണികകാലം മുതല്‍ പ്രസിദ്ധിയാര്‍ജ്ജിച്ചിരുന്ന തളിപ്പറമ്പ്, ഏഴിമല ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന മൂഷകരാജവംശത്തിന്റെ അധീനതയിലായിരുന്നു ഈ ക്ഷേത്രവും ഗ്രാമവും. ധ5പ പ്രാചീനകേരളത്തിലെ ബ്രാഹ്മണ കുടിയേറ്റത്തെ തുടര്‍ന്ന് നിലവില്‍വന്ന അറുപത്തിനാല് ഗ്രാമങ്ങളിലെ 32 ഗ്രാമങ്ങളില്‍ പ്രശസ്തിയുടെ ഉന്നതി കൈവരിക്കാന്‍ കഴിഞ്ഞ ഗ്രാമമായിരുന്നു പെരിഞ്ചെല്ലൂര്‍ എന്ന് അറിയപ്പെട്ടിരുന്ന തളിപ്പറമ്പ്. ഇവിടുത്തെ ക്ഷേത്രേശന്റെ നാമമായിരുന്നു ഗ്രാമത്തിനും. 32 ഗ്രാമങ്ങളില്‍ വടക്കേയറ്റത്തെ ഗ്രാമമായിരുന്ന പെരിഞ്ചല്ലൂര്‍ എന്ന തളിപ്പറമ്പ് എന്ന് ചരിത്രകാരന്മാര്‍ സ്ഥാപിച്ചിട്ടുണ്ട്. ഒരുകാലത്ത് വടക്കന്‍ കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായിരുന്നുവത്രേ ഈ ഗ്രാമം.

ടിപ്പുവിന്റെ പടയോട്ടം
തന്റെ ജനവിരുദ്ധമായ നയങ്ങള്‍ അംഗീകരിയ്ക്കാന്‍ കൂട്ടാക്കാത്ത ജനങ്ങളില്‍ അവ വാള്‍മുനകൊണ്ടു നടപ്പാക്കാന്‍ ടിപ്പു തന്നെ 1789 ആദ്യം താമരശ്ശേരി ചുരം വഴി മലബാറില്‍ കടന്നു വെന്നു കേരള ചരിത്രത്താളുകളില്‍ കാണുന്നു. 1788 ജനുവരിയില്‍ താമരശേരി ചുരം വഴി ടിപ്പു വലിയൊരു സൈന്യവുമായി മലബാറില്‍ കടക്കുകയും മലബാറിലെ നിരവധി ക്ഷേത്രങ്ങള്‍ ടിപ്പുവിന്റെ പടയോട്ടത്തില്‍ നശിപ്പിക്കുകയുണ്ടായതായി ചരിത്ര കാരന്മാര്‍ സാക്ഷ്യം വഹിക്കുന്നു. അതില്‍ ഏറെ നാശം സംഭവിച്ച രണ്ടുക്ഷേത്രങ്ങളില്‍ ഒന്നാണിത്. രണ്ടാമത്തെ ക്ഷേത്രം പെരുവനം ക്ഷേത്രം ആയിരുന്നു. ഇവിടെ പണ്ട് ഏഴുനിലകളോടുകൂടിയ രാജഗോപുരമുണ്ടായിരുന്നുവത്രേ. ഇത് ടിപ്പുവിന്റെ ആക്രമണത്തിലാണ് അതു തകര്‍ന്നതെന്ന് ചരിത്രം പറയുന്നു. ഇന്നും അതിന്റെ പൌരാണിക ശേഷിപ്പുകള്‍ നമ്മുക്ക് കാണാനാവും. അന്ന് ടിപ്പുവിന്റെ ആക്രമണം നടന്ന് ക്ഷേത്രത്തിനു തീയിട്ടപ്പോള്‍ ആദ്യം ഓടിയെത്തി തീ അണക്കാന്‍ ശ്രമിച്ചത് മുസ്ലിം സമുദായക്കാരായിരുന്നുവത്രേ. ടിപ്പുവിനെ പേടിച്ച് മറ്റു സമുദായക്കാര്‍ എത്തിയില്ല പോലും. അതിനുശേഷം ഇവിടെ ക്ഷേത്രത്തില്‍ എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ (കൂട്ടമണി അടിക്കുമ്പോള്‍) സഹായിക്കാനായി മുസ്ലിം സമുദായക്കാര്‍ക്കും ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കാമെന്ന് വ്യവസ്ഥയുണ്ടാക്കി.
കൊട്ടുമ്പുറംകേരളത്തിലെ കലകള്‍ക്ക് മുഴുവനും അംഗീകാരം കൊടുത്തിട്ടുള്ള ക്ഷേത്രമാണ് രാജരാജേശ്വരക്ഷേത്രം. ജ്യോതിഷം, വൈദ്യം, തര്‍ക്കം, വ്യാകരണം, കല മുതലായവയില്‍ പ്രഗത്ഭരായിട്ടുള്ളവരെ സ്ഥാനമാനങ്ങളും, പാരിതോഷികങ്ങളും നല്കി ബഹുമാനിക്കുന്ന പതിവുണ്ടായിരുന്നു. വീരശൃംഖല, കങ്കണം, യോഗ്യത സൂചകങ്ങളായ ബഹുമാന പേരുകള്‍ എന്നിവയാണ് നല്കിയിരുന്നത്. പണ്ഡിതരേയും, കലാകാരന്മാരേയും ആദരിക്കാറുണ്ടായുന്നത് ക്ഷേത്രസമുച്ചയത്തിനോട് ചേര്‍ന്നുള്ള കൊട്ടുമ്പുറം എന്ന മണിഗോപുരത്തില്‍ വെച്ചായിരുന്നു. ഇവിടെ രാജരാജേശ്വരക്ഷേത്രത്തില്‍ വെച്ച് നല്‍കപ്പെടുന്ന ഈ സ്ഥാനമാനങ്ങള്‍ ഏറ്റവും ഉല്‍കൃഷ്ടമായി കണക്കാക്കിയിരുന്നു. ാണി മാധവ ചാക്യാര്‍, ഉദ്ദണ്ഡശാസ്ത്രികള്‍ തുടങ്ങിയ കലാകാരന്മാരേയും, പണ്ഡിതരേയും ആദരിച്ചിരുന്നതായി തെളിവുകള്‍ സാക്ഷ്യം പറയുന്നു. 1923ല്‍ മാണിമാധവചാക്രാര്‍ക്ക് പ്രശസ്തമായ വീരശൃംഘല സമ്മാനിച്ചു. ഈ അമൂല്യമായ ഉപഹാരം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു അദ്ദേഹം. പണ്ഡിതശ്രേഷ്ഠന്‍മാരുടെ ഒരു കൂട്ടായ്മയുടെ ഏകമായ അഭിപ്രായ പ്രകാരമാണ് രാജരാജേശ്വര സന്നിധിയില്‍ വെച്ച് പണ്ഡിത സദസ്സിനെ സാക്ഷിയാക്കി വീരശൃംഘല സമ്മാനിക്കുന്നത്. കൂടാതെ 954 അദ്ദേഹത്തിന് വിദൂഷകരത്‌നം പട്ടം കൊടുക്കുകയുണ്ടായി. കൂടിയാട്ടത്തിലെ വിദൂഷകന്റെ ഭാഗം അവതരിപ്പിക്കുന്നതിലെ പൂര്‍ണ്ണതയ്ക്ക് ആയിരുന്നു ഈ ബഹുമതി. ക്ഷേത്രത്തിലെ കൊട്ടുമ്പുറത്തുവെച്ചായിരുന്നു ഈ ചടങ്ങുകള്‍ നടത്തിയത്.ക്ഷേത്ര രൂപകല്പനകേരളത്തിലെ പുകള്‍പെറ്റ മഹാക്ഷേത്രങ്ങളുടെ പട്ടികയില്‍ പ്രഥമസ്ഥാനത്തിനു ഉതകുംവണ്ണമാണിവിടുത്തെ ക്ഷേത്രനിര്‍മ്മിതി. ക്ഷേത്ര മതിലകത്തിന്റേയും, ദീര്‍ഘചതുരാകൃതിയിലുള്ള ഇവിടുത്തെ ശ്രീകോവിലിലിന്റെയും നിര്‍മ്മാണചാരുത വളരെ പ്രത്യേകതയേറിയതാണ്. രണ്ട് തട്ടുകളായി നിര്‍മ്മിച്ചിരിക്കുന്ന ശ്രീകൊവിലും, അതിനുമുന്‍പിലുള്ള വളരെവലുപ്പമേറിയ നമസ്‌കാര മണ്ഡപവും മനോഹരമാണ്.ആചാരങ്ങളും അനുഷ്ഠാനങ്ങളുംകൂടിയാട്ടം, ചാക്യാര്‍ കൂത്ത് എന്നിവ അവതരിപ്പിക്കുന്നതിന് ഏറ്റവും പരിപാവനമായ സ്ഥലമായി ഈ ക്ഷേത്രം കരുതപ്പെടുന്നു. എല്ലാ പുതിയ കൂടിയാട്ടങ്ങളും രൂപകല്പനയ്ക്കു ശേഷം ആദ്യം അവതരിപ്പിക്കുന്നത് ഇവിടെയാണ്. ചാക്യാര്‍ സമുദായത്തിലെ മാണി കുടുംബത്തിനു മാത്രമേ ഇവിടെ കൂടിയാട്ടം നടത്തുവാന്‍ അവകാശമുള്ളൂ. പ്രശസ്ത കൂത്ത് കൂടിയാട്ടം കലാകാരനായിരുന്ന നാട്യാചാര്യ വിദൂഷകരത്‌നം പത്മശ്രീ മാണി മാധവ ചാക്യാര്‍ ഇവിടെ ദശാബ്ദങ്ങളായി കൂടിയാട്ടം അവതരിപ്പിച്ചിരുന്നു. അദ്ദേഹത്തിന് വിദൂഷകരത്‌നം പട്ടം സമ്മാനിച്ചത് ഈ ക്ഷേത്രത്തില്‍ വെച്ചാണ്.ഒരു കലാകാരനു ലഭിക്കാവുന്ന ഏറ്റവും വലിയ ബഹുമതികളില്‍ ഒന്നാണ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ നിന്നുള്ള വീരശൃംഘല. ഈ ക്ഷേത്രത്തിലെ പണ്ഡിത സദസ്സിന്റെ ഐക്യകണ്ഠമായ അഭിപ്രായത്തോടെ മാത്രമേ വീരശൃംഘല നല്‍കപ്പെടുന്നുള്ളൂ. ഗുരു മാണി മാധവ ചാക്യാര്‍ക്കായിരുന്നു അവസാനമായി ഇവിടെ നിന്നും വീരശൃംഘല സമ്മാനിച്ചത്. വീരശൃംഘല ലഭിക്കുമ്പോള്‍ ഈ ബഹുമതി ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും അദ്ദേഹമായിരുന്നു. അതുപോലെതന്നെ ഈ ക്ഷേത്രത്തിലെ കൊട്ടുംപുറം പ്രസിദ്ധമായിരുന്നു. ക്ഷേത്രത്തിലെ അത്താഴപൂജ കഴിഞ്ഞ് മേല്‍ശാന്തി ചാക്യാന്മാരുടേയും പാഠകക്കാരുടേയും ശിരസ്സില്‍ ശിരോലങ്കാരം അണിയിക്കുന്ന ഒരു ആചാരമുണ്ട്. പുതുതായി നാടകം ചിട്ടപ്പെടുത്തി തയ്യാറാക്കുന്ന കൂടിയാട്ടം ആദ്യം ഇവിടെ അവതരിപ്പിക്കണം എന്നു വ്യവസ്ഥയുണ്ടായിരുന്നു.
പുരുഷന്മാര്‍ക്ക് ക്ഷേത്രത്തിനുള്ളില്‍ എപ്പോഴും പ്രവേശനമുണ്ടെങ്കിലും സ്ത്രീകള്‍ക്ക് എല്ലാസമയങ്ങളിലും ക്ഷേത്രത്തിനുള്ളില്‍ പ്രവേശനമില്ല. ബ്രാഹ്മണസ്ത്രീകള്‍ക്ക് ക്ഷേത്രത്തിനകത്തു പ്രവേശനമില്ല. മറ്റു സ്ത്രീകള്‍ തിരുവത്താഴ പൂജയ്ക്കുശേഷം അകത്തു കയറി തൊഴുന്നു. ചുറ്റമ്പലത്തിനകത്ത് നെയ്‌വിളക്ക് മാത്രമേ കത്തിക്കാറുള്ളൂ. അതുപോലെതന്നെ തദ്ദേശീയരായ സ്ത്രീകള്‍ ഗര്‍ഭവതികളായിരിക്കുമ്പോള്‍ മൂന്നു ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്ന ഒരു പതിവുണ്ടായിരുന്നു. രാജരാജേശ്വര ക്ഷേത്രവും, തൃച്ചമ്പരത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രവും, തളിപ്പറമ്പില്‍ നിന്ന് 6 കിലോമീറ്റര്‍ അകലെയുള്ള കാഞ്ഞിരങ്ങാട്ടെ വൈദ്യനാഥ ക്ഷേത്രവുമാണ് ഈ മൂന്നു ക്ഷേത്രങ്ങള്‍. ശിവന്‍ കുഞ്ഞിന് പ്രതാപവും, തൃച്ചമ്പ്രത്തെ ശ്രീകൃഷ്ണന്‍ കുഞ്ഞിന് നല്ല സ്വഭാവവും, കാഞ്ഞിരങ്ങാട്ടേ ദേവത ദീര്‍ഘായുസ്സും പ്രദാനം ചെയ്യും എന്നാണ് വിശ്വാസം.
പൂക്കോത്ത് കൊട്ടാരത്തിലെ പേരിടല്‍ചിരപുരാതനവും പൗരാണികവുമായ ക്ഷേത്രമാണ് പൂക്കോത്ത് കൊട്ടാരം ക്ഷേത്രം. സാക്ഷാല്‍ പെരുംതൃക്കോവിലപ്പനായ ശ്രീ രാജരാജേശ്വര പെരുമാളുടെ സാന്നിധ്യം എപ്പോഴും ഇവിടെ ഉള്ളതിനാലാണ് കൊട്ടാരം എന്ന നാമകരണം ഉണ്ടായതെന്നു പറയപ്പെടുന്നു. രാജരാജേശ്വര ക്ഷേത്രത്തില്‍ ആനയെ നടയ്ക്കിരുത്തിയാല്‍ നാമകരണം ചെയ്ത് പേര് ഉറപ്പിക്കുന്നത് പൂക്കോത്ത് കൊട്ടാരത്തില്‍ വച്ചാണ്.പൂജകള്‍ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ പരമശിവന് നേദിക്കുവാനായി ചെറിയ മണ്‍പാത്രങ്ങളില്‍ നെയ്യ് ക്ഷേത്രത്തിലെ സോപാനനടയില്‍ വയ്ക്കുന്നത് ഇവിടുത്തെ പ്രധാന വഴിപാടാണ്. ഇതിനെ നെയ്യമൃത് എന്നുപറയുന്നു.പ്രതിഷ്ഠാ സങ്കല്പംഇവിടത്തെ പ്രധാന പ്രതിഷ്ഠ രാജരാജേശ്വര സങ്കല്പത്തില്‍ പരമശിവനാണ്. എങ്കിലും ശൈവവൈഷ്ണവസങ്കല്പങ്ങള്‍ കൂടിച്ചേര്‍ന്ന ആരാധനാമൂര്‍ത്തിയാണ് എന്ന് മറ്റൊരു അഭിപ്രായമുണ്ട്. തൃച്ചംബരം ക്ഷേത്രത്തില്‍ നിന്ന് ശ്രീകൃഷ്ണന്റെ എഴുന്നള്ളത്ത് രാജരാജേശ്വരക്ഷേത്രത്തില്‍ വരുന്ന അവസരത്തില്‍ ഇവിടെത്തെ മൂര്‍ത്തി ശങ്കരനാരായണനായി സങ്കല്പിച്ച് ആരാധിച്ചുവരുന്നു. അതുപോലെതന്നെ ശിവനെന്ന സങ്കല്പം മുഖ്യമാണെങ്കിലും കൂവളപ്പൂവ് ഈ ക്ഷേത്രത്തില്‍ പൂജയ്ക്ക് എടുക്കുന്നതിനു വിലക്കുണ്ട്. അതുപോലെതന്നെ ശിവരാത്രിദിവസവും ധാര പതിവില്ല.പ്രധാന മൂര്‍ത്തിക്കു പുറമേ ഉപദേവതകളായി ഗണപതി, സുബ്രഹ്മണ്യന്‍, മഹാകാളന്‍, നന്ദികേശന്‍, പാര്‍വതി, യക്ഷി, വൃഷദന്‍, പുറത്ത് ഭൂതനാഥന്‍, ചിറവക്കില്‍ ശ്രീകൃഷ്ണന്‍ എന്നീ പ്രതിഷ്ഠകളും ഇവിടെയുണ്ട്.
ആട്ട വിശേഷങ്ങള്‍കൊടിമരം ഇല്ലാത്തതിനാല്‍ കൊടിയേറ്റ് ഉത്സവങ്ങളോ, ആറാട്ട് എഴുന്നള്ളത്തുകളോ പതിവില്ല. ഭഗവാന്‍ രാജരാജേശ്വരന്റെ ശൈവസാന്നിധ്യത്തിനു ബലമേവാന്‍ ശിവരാത്രിയും, ശങ്കരനാരായണ സങ്കല്പമാണന്നു കരുതാനായി വിഷുവും ഇവിടെ വിശേഷദിവസങ്ങളായി ആഘോഷിക്കുന്നു.ശിവരാത്രിശിവരാത്രിക്ക് മാത്രമാണ് സ്ത്രീകള്‍ക്ക് ചുറ്റമ്പലത്തിനുള്ളില്‍ പ്രവേശിച്ച് രാജരാജേശ്വരനെ തൊഴുന്നതിനുള്ള അനുവാദമുള്ളൂ. അല്ലാത്ത ദിവസങ്ങളില്‍ രാത്രി അത്താഴപൂജയ്ക്കുശേഷം എട്ടു മണിക്ക് ശേഷമേ പാടുള്ളൂ.പുത്തരി ഉത്സവംപുത്തരിനാളില്‍ ദേശവാസികള്‍ക്കെല്ലാം ക്ഷേത്ര സങ്കേതത്തില്‍ വിഭവസമൃദ്ധമായ സദ്യയുണ്ട്. അന്നേ ദിവസം ക്ഷേത്രത്തിന് കുറച്ചകലെയുള്ള കതിര്‍വെക്കും തറയില്‍ കതിര്‍കുലകള്‍ കൊണ്ടുവെക്കാനുള്ള അവകാശം നല്‍കിയിരിക്കുന്നത് ഹരിജനങ്ങള്‍ക്കാണ്.ക്ഷേത്ര ഊരാണ്മക്ഷേത്ര ഊരാളന്മാര്‍ 64 ഇല്ലങ്ങളില്‍പ്പെട്ടവരായിരുന്നു. ഇവരില്‍ നാല് ഇല്ലക്കാര്‍ മതംമാറിയെന്നും പറയപ്പെടുന്നു. ക്ഷേത്രത്തില്‍ എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ കൂട്ടമണി അടിക്കുമ്പോള്‍ സഹായിക്കാനായി മുസ്‌ളിങ്ങള്‍ക്ക് പ്രവേശിക്കാമെന്ന് വ്യവസ്ഥയുണ്ട്. പത്തില്ലക്കാരായ പട്ടേരിമാരായിരുന്നു ക്ഷേത്രഭരണം നടത്തിയിരുന്നത്. ഭരണത്തിന് നായരെ ബ്രാഹ്മണരാക്കി അവരോധിക്കുന്ന പതിവുണ്ടായിരുന്നു. അങ്ങനെ അവരോധിക്കപ്പെടുന്നയാള്‍ ഊരരശു കൈമള്‍ എന്നാണ് അറിയപ്പെട്ടിരുന്നത്.

ആലിലക്കണ്ണാ തൂവെണ്ണ കള്ളാ ഗോപികമാരുടെ ഉണ്ണിക്കണ്ണാ

ആലിലക്കണ്ണാ തൂവെണ്ണ കള്ളാ
ഗോപികമാരുടെ ഉണ്ണിക്കണ്ണാ
പാവമീപെണ്ണു നിന്‍ രാധയല്ലെങ്കിലും
ആ വനമാലയില്‍ പൂക്കാം
പാടിയുണര്‍ത്താന്‍ മീരയല്ലെങ്കിലും
ആ തിരുനാമങ്ങള്‍ പാടാം ...പാടാം ...

കൃഷ്ണാ മുകുന്ദാ ഹരി ഗോവിന്ദ മുരാരേ
ഗോപാലക ശ്രീനന്ദന മായക്കണ്ണാ വാ

വനമുരളികയില്‍ യമുനയോഴുക്കി
പരിഭവ പാല്‍ക്കുടം നീ ഉടച്ചു
ഹൃദയം നിറയെ ഹരിചന്ദന മലര്‍ പൊഴിച്ചു
രാവും പകലും നിന്‍ ചിരിയില്‍
രാഗസുധാരസമുണരുകയായ്
പൊന്നിന്‍കങ്കണങ്ങള്‍ കൊഞ്ചും കയ്യാല്‍ എന്നും
കണ്ണാ എന്നെ നീ മാടി വിളിച്ചു

മഴമുകിലാണെന്‍ കണ്ണന്‍ ഞാനൊരു
മഴയായ് പെയ്യുവതെന്തുരസം
കണ്ണന്‍ പുണരും പൈക്കിടാവ്
ആകാന്‍ എന്ത് സുഖം
നീലത്താമര ഇതളോലം
നീര്‍മിഴിപൊത്തി കളിയാടാം
എന്നും നീയെന്‍ ഉള്ളില്‍
കുട്ടികുറുമ്പല്ലേ
കണ്ണിനു കണ്ണായ് നിറയുകില്ലേ
നീ നിറയുകില്ലേ

കൃഷ്ണാ മുകുന്ദാ ഹരി ഗോവിന്ദ മുരാരേ
ഗോപാലക ശ്രീനന്ദന മായക്കണ്ണാ വാ

പായമ്മല്‍ ശത്രുഘ്‌ന ക്ഷേത്രം

തൃശ്ശൂര്‍ ജില്ലയിലെ പായമ്മല്‍ എന്ന സ്ഥലത്താണ് നാലമ്പലങ്ങളില്‍പ്പെട്ട ഈ ശത്രുഘ്‌ന ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കേരളത്തിലെ ചുരുക്കം ചില ശത്രുഘ്‌ന ക്ഷേത്രങ്ങളില്‍ ഒന്നാണിത്. ഇരിങ്ങാലക്കുട മതിലകം വഴിയില്‍ ഉള്ള അരീപ്പാലം എന്ന സ്ഥലത്ത് നിന്നും ഏകദേശം ഒരു കിലോമീറ്റര്‍ അകലെയാണ് പായമ്മല്‍ . ഇരിങ്ങാലക്കുട കൂടമാണിക്യ ക്ഷേത്രത്തില്‍ നിന്നും 6 കിലോമീറ്റര്‍ മാത്രം ദൂരമുള്ള ഈ ക്ഷേത്രത്തില്‍, ത്യാഗസന്നദ്ധത പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്ത പുരാണകഥാപാത്രമായ ശത്രുഘ്‌നനാണ് പ്രധാന പ്രതിഷ്ഠ.
ദ്വാരകയില്‍ ശ്രീകൃഷ്ണന്‍ പൂജിച്ചിരുന്ന നാല്‍ ചതുര്‍ബാഹുവിഗ്രഹങ്ങളില്‍ പ്രായേണ വലിപ്പം കുറഞ്ഞ വിഗ്രഹമാണ്‍ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ശ്രീരാമന്റെ പാദകമലം ഹൃദയത്തില്‍ സൂക്ഷിച്ച് പാദുകപൂജ ചെയ്യുന്ന ഭരതന്റെ നിഴലായി മാത്രമെ ആവാന്‍ കഴിഞ്ഞുള്ളു. അവസരം ലഭിച്ചാല്‍ മഹത്കര്‍മ്മങ്ങള്‍ ചെയ്യാന്‍ പ്രാപ്തനാണ്‍. ലവണാസുരന്റെ ആക്രമത്തില്‍ നിന്നും രാജ്യത്തെ രക്ഷിച്ചത് ശത്രുഘ്‌നന്‍ ആയിരുന്നു. മഹാവിഷ്ണുവിന്റെ കൈയ്യില്‍ വിളങ്ങുന്ന സുദര്‍ശനചക്രത്തിന്റെ അവതാരമാണ്‍ ശത്രുഘ്‌നന്‍ എന്നാണ്‍ വിശ്വാസം.
ആദ്യകാലങ്ങളില്‍ പായമ്മല്‍ ഗ്രാമം സാത്വികകര്‍മ്മങ്ങളുടെ അഭാവം മൂലം ചൈതന്യ രഹിതമായിരുന്നു. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് ക്ഷേത്രത്തിന്റ്‌റെ സങ്കേതത്തിന്‍ നാശനഷ്ഠങ്ങള്‍ സംഭവിച്ചു. ജീര്‍ണ്ണാവസ്ഥയിലായ ക്ഷേത്രത്തില്‍ ഗ്രാമീനരുടെ ഉത്സാഹത്താല്‍ പൂജയും ഉത്സവവും പുനരാരംഭിച്ചു.ചതുരാകൃതിയിലുള്ള കരിങ്കല്ലുകൊണ്ട് നിര്‍മ്മിച്ച ശ്രീകോവിലിലാണ് ശത്രുഘ്‌നന്റെ വിഗ്രഹം സ്ഥാപിച്ചിരിക്കുന്നത്. ശ്രീകോവിലില്‍ ശത്രുഘ്‌ന മൂര്‍ത്തി മാത്രമേ ഉള്ളു. ശ്രീകോവിലിനു തെക്കു പടിഞ്ഞാറായി കിഴക്കോട്ട് ദര്‍ശനമായി ഗണപതിയുണ്ട്. മുഖമണ്ഡപത്തില്‍ ഹനുമത് സാന്നിദ്ധ്യം ഉണ്ട്.പണ്ട് ഇവിടെ സ്ഥാപിച്ചിരുന്ന പഞ്ചലോഹ വിഗ്രഹം കണ്ടെടുക്കുവാനുള്ള ശ്രമങ്ങള്‍ ഒന്നും വിജയിച്ചില്ല. ഈ വിഗ്രഹം ക്ഷേത്ര സമുച്ചയത്തിനു പിന്നിലുള്ള കുളത്തില്‍ ഉണ്ടെന്നാണ് വിശ്വാസം. ഇന്ന് സ്ഥാപിച്ചിരിക്കുന്ന കരിങ്കല്ലുകൊണ്ട് ഉണ്ടാക്കിയ വിഗ്രഹവും ഒരു പ്രത്യേക ദൈവിക ചൈതന്യം തുളുമ്പുന്നതാണ് എന്ന് പറയപ്പെടുന്നു. ഈ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ സമാധാനവും മന:ശ്ശാന്തിയും സംതൃപ്തിയും വിശ്വാസികള്‍ക്കു ലഭിക്കുന്നു എന്നാണ് പറയപ്പെടുന്നത്.
വിശ്വാസികള്‍ നാലമ്പലം ചുറ്റുവാന്‍ പോകുമ്പോള്‍ പോകുന്ന നാലാമത്തെ ക്ഷേത്രമാണ് ഈ ക്ഷേത്രം. ശ്രീരാമനും മറ്റു മൂന്നു സഹോദരന്മാരുമാണീ ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ളത്. മലയാള മാസമായ കര്‍ക്കിടകത്തിലെ ഒരു വിശുദ്ധമായ ആചാരമാണ് നാലമ്പലങ്ങളും സന്ദര്‍ശിക്കുന്നത്. ധ1പതൃപ്രയാറിലെ ശ്രീരാമ ക്ഷേത്രം, ഇരിങ്ങാലക്കുടയിലെ കൂടല്‍മാണിക്യം ക്ഷേത്രം (ഭരതക്ഷേത്രം), എറണാകുളം ജില്ലയിലെ മൂഴിക്കുളത്തെ ലക്ഷ്മണ ക്ഷേത്രം, പായമ്മേല്‍ ശത്രുഘ്‌ന ക്ഷേത്രം എന്നിവയാണ് നാലമ്പലങ്ങള്‍. തൃപ്രയാറിലെ ശ്രീരാമ ക്ഷേത്രം സന്ദര്‍ശിച്ചാണ് നാ!ലമ്പലം യാത്ര തുടങ്ങുന്നത്. പായമ്മേല്‍ ശത്രുഘ്‌ന ക്ഷേത്രം സന്ദര്‍ശിച്ച് ഭക്തജനങ്ങള്‍! യാത്ര അവസാനിപ്പിക്കുന്നു. ശത്രുഘ്‌ന ക്ഷേത്രം സന്ദര്‍ശിക്കുവാന്‍ പോകുന്ന ഭക്തജനങ്ങള്‍ എറണാകുളം ജില്ലയിലെ ഇളംബലക്കാട്ടില്‍ ഉള്ള ശ്രീകൃഷ്ണ ക്ഷേത്രവും സന്ദര്‍ശിക്കാറുണ്ട്.പായമ്മല്‍ ക്ഷേത്രത്തില്‍ മൂന്ന് പൂജയാണുള്ളത്.
ഈ ക്ഷേത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ വഴിപാടാണ്‍ സുദര്‍ശന പുഷ്പാഞ്ജലി. ശത്രുദോഷ ശാന്തിക്കും ശ്രേയസ്സിനും ഈ പുഷ്പാഞ്ജലി ഫലപ്രദമാണ് എന്നാണ് വിശ്വാസം.