!!! ഓം നമോ നാരായണായ !!!
ഗുരുവായൂര്‍: ഉത്സവത്തിന്റെ ഭാഗമായുള്ള തായമ്പകക്ക് 34 പേര്‍ അരങ്ങില്‍ കൊട്ടിക്കയറും. രണ്ടാംവിളക്കായ മാര്‍ച്ച് 3 മുതല്‍ എട്ടാം വിളക്കായ 9വരെയാണ് തായമ്പക ഉണ്ടാകുക. രാത്രി എട്ടരയോടെ പഴുക്കാമണ്ഡപത്തില്‍ ഗുരുവായൂരപ്പനെ എഴുന്നള്ളിച്ചുവെച്ചശേഷമാണ് തായമ്പക തുടങ്ങുക. ഒരു ദിവസം 3 തായമ്പക ഉണ്ടാകും. ഗുരുവായൂര്‍ കൃഷ്ണകുമാര്‍, തൃത്താല ശ്രീകുമാര്‍, കലാമണ്ഡലം ശശി പൊതുവാള്‍ എന്നിവരുടേതാണ് ആദ്യദിവസം.
4ന് ഗുരുവായൂര്‍ വിഷ്ണുവിന്റെ തായമ്പക കഴിഞ്ഞാല്‍ ആദ്യത്തെ ട്രിപ്പിള്‍ പരക്കാട് മഹേന്ദ്രന്‍, പരക്കാട് മഹേശ്വരന്‍, കോട്ടപ്പുറം ഉണ്ണികൃഷ്ണന്‍ എന്നിവരും രണ്ടാമത്തെ ട്രിപ്പിള്‍ കലാമണ്ഡലം ബലരാമന്‍, ചെറുതാഴം ചന്ദ്രന്‍, ഉദയന്‍ നമ്പൂതിരി എന്നിവരും അവതരിപ്പിക്കും.
5ന് മായന്നൂര്‍ അമര്‍നാഥും വെള്ളിനേഴി രഘു, അശോക് ജി മാരാര്‍, പോരൂര്‍ ഉണ്ണികൃഷ്ണന്‍, ചിറക്കല്‍ നിധീഷ് എന്നിവരും തായമ്പക അവതരിപ്പിക്കും. 6ന് സുദേവ് കെ നമ്പൂതിരി, ചൊവ്വല്ലൂര്‍ മോഹനന്‍ , കലാമണ്ഡലം ഹരീഷ്, കടന്നപ്പിള്ളി ശങ്കരന്‍കുട്ടി മാരാര്‍ 7ന് പനാവൂര്‍ ശ്രീഹരി, കക്കാട് രാജപ്പന്‍, കല്ലേക്കുളങ്ങര ശ്രീജിത്ത്, തിരുവല്ല രാധാകൃഷ്ണന്‍, ഗുരുവായൂര്‍ ഗോപന്‍, 8ന് അതുല്‍ കെ മാരാര്‍, പ്രണവ് കെ. മാരാര്‍ , ചെര്‍പ്പുളശ്ശേരി ജയന്‍, ചെര്‍പ്പുളശ്ശേരി വിജയന്‍ , കല്ലേക്കുളങ്ങര അച്യുതന്‍കുട്ടി മാരാര്‍, 9ന് അജിത് ഗോപന്‍, മഞ്ചേരി ഹരിദാസ്, പനമണ്ണ ശശി, ഗുരുവായൂര്‍ ശശി, കല്ലൂര്‍ രാമന്‍കുട്ടി മാരാര്‍ എന്നിവരും ഉത്സവത്തായമ്പകയെ ഹരത്തിലാക്കും.