Friday, January 16, 2015

തനിമയുടെ താളത്തില്‍ അമ്പലപ്പുഴ, ആലങ്ങാട് എഴുന്നള്ളത്ത്‌... മാളികപ്പുറത്തമ്മയുടെ എഴുന്നള്ളത്തുകള്‍ 18 വരെ

തനിമയുടെ താളത്തില്‍ അമ്പലപ്പുഴ, ആലങ്ങാട് എഴുന്നള്ളത്ത്‌...

മാളികപ്പുറത്തമ്മയുടെ എഴുന്നള്ളത്തുകള്‍ 18 വരെ

ശബരിമല: മകരവിളക്ക് ആഘോഷത്തിന്റെ തുടര്‍ച്ചയായി സന്നിധാനത്ത് മാളികപ്പുറത്തമ്മയുടെ എഴുന്നള്ളത്ത് തുടങ്ങി. 18 വരെ എഴുന്നള്ളത്ത് തുടരും. ആനപ്പുറത്ത് എഴുന്നള്ളുന്ന അമ്മയ്ക്ക് മേളവും തീവെട്ടിയും അകമ്പടിയായി. 18ന് എഴുന്നള്ളത്ത് ശരംകുത്തി വരെ പോകും. മടക്കം വാദ്യവും ആരവവും ഇല്ലാതെയാകും.

19 വരെ ഭക്തരുടെ ദര്‍ശനം. നെയ്യഭിഷേകം 18 വരെ മാത്രമേ ഉള്ളൂ. അന്ന് 10.30ന് മാളികപ്പുറത്ത് കുരുതി നടക്കും. 20ന് രാജാവിന്റെ ദര്‍ശനം കഴിഞ്ഞശേഷം നട അടയ്ക്കും
.
വ്യാഴാഴ്ച അമ്പലപ്പുഴ സംഘത്തിന്റെ ശീവേലി എഴുന്നള്ളത്തുണ്ടായി. ആനയും താലപ്പൊലിയും മിഴിവേറ്റി. സമൂഹപെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായര്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. എഴുന്നള്ളത്ത് പതിനെട്ടാംപടിക്കല്‍ എത്തിയപ്പോള്‍ അംഗങ്ങള്‍ അവിടം കഴുകി വൃത്തിയാക്കി. പടിയില്‍ മണ്‍ചട്ടിയില്‍ ദീപം തെളിയിച്ചു. തിരിച്ച് മാളികപ്പുറം എത്തി. തിരുവാഭരണം ചാര്‍ത്തിയ അയ്യപ്പനെ ദര്‍ശിച്ച് കര്‍പ്പൂരാഴി പൂജ നടത്തി മടങ്ങി.

പ്രസിഡന്റ് കെ.ചന്തു, ജി.മോഹനന്‍ നായര്‍, ജി.ശ്രീകുമാര്‍, സി.എന്‍.രവികുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ആലങ്ങാട്ട് സംഘത്തിന്റെ എഴുന്നള്ളിപ്പ് വൈകീട്ട് 6ന് പുറപ്പെട്ടു. പതിനെട്ടാംപടിയില്‍ ദീപം തെളിയിച്ച് ഗോളക സഹിതം പടി കയറി ദര്‍ശനം നടത്തി. പുറയാറ്റി രാജേഷ്, എം.എന്‍.രാജപ്പന്‍, എ.കെ.വിദ്യാധരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. വെള്ളിയാഴ്ച സംഘം കാണിക്ക സമര്‍പ്പിക്കും. രാത്രി 8.30ന് അരവണനിവേദ്യം എഴുന്നള്ളിപ്പും ഉണ്ടാകും. ശനിയാഴ്ച രാവിലെ കാണിക്ക സമര്‍പ്പിച്ച് സംഘം ഉപചാരം ചൊല്ലി പിരിയും.

ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; തീര്‍ത്ഥാടകരുടെ ഏണ്ണത്തില്‍ വര്‍ദ്ധന

ശബരിമല: ശബരിമല സന്നിധാനത്തെ വരുമാനം 200കോടികഴിഞ്ഞു.കാണിക്ക ഇനത്തിലാണ് ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ചത്. മകരവിളക്കിന് തലേദിവസം വരെയുള്ളവരുമാനം 200 കോടി അറുപത്തി ഒന്‍പത് ലക്ഷം രൂപയാണ്. കഴിഞ്ഞവര്‍ഷം ഇത് 186കോടിരൂപയായിരുന്നു. കാണിക്ക ഇനത്തിലാണ് ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ചത്. 79കോടി 69ലക്ഷംരൂപ, കഴിഞ്ഞവര്‍ഷം ഇത് 70 കോടി രൂപയായിരുന്നു.

അരവണ വിറ്റ് വരവ് ഇനത്തില്‍ എഴുപത്തിയാറ്‌ കോടി രൂപയാണ് ലഭിച്ചത്. കഴിഞ്ഞവര്‍ഷം ഇത് 70 കോടി രൂപയായിരുന്നു. ഉണ്ണി അപ്പം വിറ്റരവ് ഇനത്തില്‍ 14 കോടി രൂപയാണ് ലഭിച്ചത്. ഇതിന് ആനുപാതികമായി ചെലവും ഉണ്ടായെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ അറിയിച്ചു,ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യപിക്കുന്നതിന്റെ ഭാഗമായി ഈമാസം ഇരുപത്തിമൂന്നിന് പ്രധാന മന്ത്രിയെ കാണുമന്ന് കേവസ്വം മന്ത്രി വി എസ് ശിവകുമാര്‍ പറഞ്ഞു

ശബരിമലയുടെ വികസനത്തിന് 500 ഹെക്ടര്‍ വനഭൂമി പെരിയാര്‍ ടൈഗര്‍ റിസര്‍വ്വില്‍ നിന്നും ആവശ്യപ്പെടാനാണ് ദേവസ്വം ബോര്‍ഡ് തീരുമാനം. കുടിവെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കാന്‍ കുന്നാര്‍ ഡാമിന്റെ ഉയരം വര്‍ദ്ധിപ്പിക്കുന്നകാര്യം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും.ശബരിമല കാനനപാതയില്‍ ചരല്‍മേടില്‍ സര്‍ക്കാര്‍ അശുപത്രിയുടെ നിര്‍മ്മാണം ഉടന്‍ തുടങ്ങുമെന്ന് വി എസ് ശിവകുമാര്‍ പറഞ്ഞു.

Thursday, January 15, 2015

ക്ഷേത്രങ്ങള്‍ക്ക് സഹായധനം നല്‍കുന്നു...

!!! ഓം നമോ നാരായണായ !!!

ക്ഷേത്രങ്ങള്‍ക്ക് സഹായധനം നല്‍കുന്നു...

ഗുരുവായൂര്‍: ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനും വേദപാഠശാലകളുടെയും സര്‍പ്പക്കാവുകളുടെയും പരിപാലനത്തിനുമായി ഗുരുവായൂര്‍ ദേവസ്വം നല്‍കുന്ന സഹായധനത്തിന് അപേക്ഷ ക്ഷണിച്ചു.
20 മുതല്‍ ഫിബ്രവരി 28 വരെയുള്ള പ്രവൃത്തിദിവസങ്ങളില്‍ ദേവസ്വം ഓഫീസില്‍നിന്ന് 50 രൂപ നിരക്കില്‍ അപേക്ഷാഫോറം ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ മാര്‍ച്ച് 16നകം സമര്‍പ്പിക്കണം. തപാലില്‍ ഫോറം ലഭിക്കില്ല. ദേവസ്വം ബോര്‍ഡുകള്‍ക്കു കീഴിലുള്ള ക്ഷേത്രങ്ങള്‍, സ്വകാര്യ ക്ഷേത്രങ്ങള്‍, നിത്യപൂജ ഇല്ലാത്ത ക്ഷേത്രങ്ങള്‍ എന്നിവയ്ക്ക് സഹായം അനുവദിക്കില്ല. അപേക്ഷിക്കുന്ന ക്ഷേത്രം പൊതുക്ഷേത്രമാണെന്ന് അതതു പ്രദേശത്തെ വില്ലേജ് ഓഫീസറോ ഗസറ്റഡ് ഓഫീസറോ പഞ്ചായത്തംഗമോ നല്‍കുന്ന സാക്ഷ്യപത്രം ഹാജരാക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ തപാല്‍ മുഖേനയോ നേരിട്ടോ നല്‍കാം. വിലാസം- അഡ്മിനിസ്‌ട്രേറ്റര്‍, ഗുരുവായൂര്‍ ദേവസ്വം, ഗുരുവായൂര്‍, 680101.

Wednesday, January 14, 2015

മകര ജ്യോതി തെളിഞ്ഞു . ഭക്തി സാന്ദ്രമായി സന്നിധാനം

പമ്പ : ശരണമന്ത്രധ്വനികളുയരവേ പൊന്നമ്പല മേട്ടിൽ മകരജ്യോതി തെളിഞ്ഞു . ഭക്തജന സഹസ്രങ്ങൾ കിഴക്കൻ ചക്രവാളത്തിൽ തെളിഞ്ഞ പുണ്യജ്യോതി കണ്ട് സായൂജ്യമടഞ്ഞു . വൈകിട്ട് 6.55 ഓടെയായിരുന്നു മകരജ്യോതി ദർശനം നടന്നത്

ദർശനത്തിന് മണിക്കൂറുകളോളം കാത്തു നിന്ന ഭക്തർ പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞതോടെ ഭക്തി ലഹരിയിലാറാടി . സ്വാമിയേ ശരണമയ്യപ്പ മന്ത്രങ്ങളാൽ സന്നിധാനം ഭക്തിസാന്ദ്രമായി . അയ്യപ്പ സ്വാമിയേയും മകര ജ്യോതിയേയും കണ്ട് ജനലക്ഷങ്ങൾ ആനന്ദ നിർവൃതിയടഞ്ഞു .

7.31 ന് മകര സംക്രമ പൂജ നടക്കും . 7.48 ന് മകര സംക്രമ പൂജ അവസാനിക്കും . പൂജാ സമയത്ത് തിരുവാഭരണങ്ങൾ അയ്യപ്പ വിഗ്രഹത്തിൽ നിന്ന് മാറ്റിയതിനു ശേഷം കവടിയാർ കൊട്ടാരത്തിൽ നിന്നും കൊടുത്തയച്ച നെയ്യിനാൽ വിഗ്രഹം അഭിഷേകം ചെയ്യും . പിന്നീട് തിരുവാഭരണം ചാർത്തിയായിരിക്കും ദർശനം .ഈ സമയം മകര സംക്രമ പൂജയ്ക്കുള്ള ഒരുക്കങ്ങൾ സന്നിധാനത്ത് നടക്കുകയാണ് .

മകരവിളക്കിനായി മലയില്‍ മിഴിനട്ട്...

!!! സ്വാമിയേ ശരണമയ്യപ്പാ !!!

മകരവിളക്കിനായി മലയില്‍ മിഴിനട്ട്...

ശബരിമല: തിരുനടയ്ക്കുകിഴക്ക് മകരനക്ഷത്രം ഉദിക്കുന്ന ശുഭമുഹൂര്‍ത്തം വരവായി. ബുധനാഴ്ച സന്ധ്യയ്ക്ക് കാനനവാസനെ തിരുവാഭരണപ്രഭയില്‍ കണ്ടുതൊഴാന്‍ ലക്ഷങ്ങള്‍ കാത്തിരിക്കുന്നു. പൊന്നമ്പലമേടിന്റെ നെറുകയില്‍ ജ്യോതിതെളിയുന്ന നിമിഷമെത്തി. പൂങ്കാവനത്തിന് ശരണത്തിന്റെ നാദവും കറുപ്പിന്റെ ഉടയാടയും സ്വന്തം. പര്‍ണശാലകളില്‍ തെളിയുന്ന കര്‍പ്പൂരദീപത്തില്‍ അഴലകറ്റി എല്ലാം സ്വാമിമയം. ബുധനാഴ്ച വൈകീട്ട് 6.30നാണ് തിരുവാഭരണം ചാര്‍ത്തി ദീപാരാധന.

മകരജ്യോതിദര്‍ശനം കഴിഞ്ഞ് നിമിഷങ്ങള്‍ക്കകം മകരസംക്രമപൂജ നടക്കും. 7.10 മുതല്‍ ഇതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങും. 7.28നാണ് പൂജ. ദീപാരാധനകഴിഞ്ഞ് തിരുവാഭരണം മാറ്റിയശേഷമാണ് മകരസംക്രമപൂജ നടക്കുക. ഈ സമയത്ത് കവടിയാര്‍ കൊട്ടാരത്തില്‍നിന്ന് കൊണ്ടുവരുന്ന നെയ്യ് അഭിഷേകം ചെയ്യും. പിന്നെ വീണ്ടും തിരുവാഭരണം ചാര്‍ത്തും.

തിരുവാഭരണ ഘോഷയാത്ര വൈകുന്നേരം നാലുമണിക്ക് ശരംകുത്തിയില്‍ എത്തും. അവിടെനിന്ന് ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍ സ്വീകരിച്ച് ആനയിക്കും. ബുധനാഴ്ച ഉച്ചപ്പൂജ കഴിഞ്ഞാല്‍ ദര്‍ശനം വൈകീട്ട് ദീപാരാധനമുതലേ ഉണ്ടാകൂ. ഉച്ചമുതല്‍ പമ്പയില്‍നിന്ന് മലകയറ്റത്തിന് നിയന്ത്രണം ഉണ്ടാകും. തിരുവാഭരണം ശരംകുത്തിയില്‍ എത്തിയിട്ടേ പമ്പയില്‍നിന്ന് ഭക്തരെ കടത്തിവിടൂ. തിരുവാഭരണം ശരംകുത്തിയില്‍നിന്ന് പുറപ്പെട്ട് കഴിഞ്ഞേ മരക്കൂട്ടത്തുനിന്ന് അയ്യപ്പന്‍മാരെ വിടൂ. മകരവിളക്ക് ആഘോഷത്തിന് മുന്നോടിയായ ശുദ്ധിക്രിയകള്‍ സന്നിധാനത്ത് പൂര്‍ത്തിയായി. ആയിരങ്ങള്‍ തനിമചോരാതെ പമ്പവിളക്ക് പൂര്‍ണമാക്കി. അയ്യപ്പന് ആദ്യ ഇലയിട്ട് വിളമ്പി പമ്പസദ്യയും കഴിച്ചാണ് അയ്യപ്പന്‍മാര്‍ മലകയറിയത്.

സന്നിധാനത്തെ ഒരുക്കങ്ങള്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എം.പി.ഗോവിന്ദന്‍ നായര്‍, മന്ത്രി വി.എസ്.ശിവകുമാര്‍, കമ്മീഷണര്‍ പി.വേണുഗോപാല്‍ എന്നിവര്‍ വിലയിരുത്തി. നടന്‍മാരായ ജയറാം, വിവേക് ഒബ്‌റോയ്, ജസ്റ്റിസ് അരിജിത് പസായത്ത് തുടങ്ങിയവര്‍ സന്നിധാനത്ത് എത്തി.

Tuesday, January 13, 2015

കൃഷ്ണപ്പരുന്തും സ്വാമിമാരും സാക്ഷി; തിരുവാഭരണഘോഷയാത്ര പുറപ്പെട്ടു....

!!! സ്വാമിയേ ശരണമയ്യപ്പാ !!!

പന്തളം: ആകാശത്ത് വട്ടമിട്ടുപറന്ന കൃഷ്ണപ്പരുന്തിനെയും പതിനായിരക്കണക്കിന് സ്വാമിമാരെയും സാക്ഷിനിര്‍ത്തി തിരുവാഭരണ ഘോഷയാത്ര ശബരീശസന്നിധിയിലേക്ക് പുറപ്പെട്ടു.

മകരസംക്രമസന്ധ്യയില്‍ ശബരീശന് ചാര്‍ത്താനുള്ള തങ്കയാഭരണങ്ങളാണ് പന്തളം വലിയകോയിക്കല്‍ ധര്‍മശാസ്താക്ഷേത്രത്തില്‍നിന്ന് തിങ്കളാഴ്ച ഘോഷയാത്രയായി കൊണ്ടുപോയത്.

പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ തിങ്കളാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചത്. ശ്രീകോവിലിനുമുമ്പില്‍ തുറന്നുവച്ച ആഭരണങ്ങള്‍ ദര്‍ശനത്തിനുശേഷം പേടകങ്ങളിലാക്കി പുറത്തേക്കെടുത്തു. ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍പിള്ള തിരുമുഖമടങ്ങുന്ന പ്രധാനപെട്ടിയും മരുതമന ശിവന്‍പിള്ള വെള്ളിപ്പാത്രങ്ങളടങ്ങിയ പെട്ടിയും കൊടിയും ജീവതയുമടങ്ങിയ വലിയപെട്ടി കിഴക്കേതോട്ടത്തില്‍ പ്രതാപചന്ദ്രന്‍നായരും ശിരസ്സിലേറ്റി. രാജപ്രതിനിധി മകയിരംനാള്‍ കേരളവര്‍മരാജ പല്ലക്കിലേറി ഘോഷയാത്രയെ അനുഗമിച്ചു. ഘോഷയാത്രാസംഘത്തിനൊപ്പം ഇരുമുടിക്കെട്ടെടുത്ത നൂറുകണക്കിന് അയ്യപ്പന്മാരും സായുധപോലീസ് സേനയും ഒഴുകിനീങ്ങി. ഘോഷയാത്രാസംഘം മൂന്നാംദിവസം ശബരിമലയിലെത്തും.

കുളനട, ഉള്ളന്നൂര്‍, ആറന്മുളവഴി ആദ്യദിവസം അയിരൂര്‍ പുതിയകാവ് ദേവീക്ഷേത്രത്തിലെത്തി വിശ്രമിക്കും. രണ്ടാംദിവസം വടശ്ശേരിക്കര, പെരുനാട്വഴി ളാഹ വനംവകുപ്പ് സത്രത്തില്‍ താവളമടിക്കും. മൂന്നാംദിവസം കാനനപാതയിലൂടെയാണ് സംഘം യാത്രചെയ്യുന്നത്. പ്ലാപ്പള്ളി, നിലയ്ക്കല്‍, വലിയാനവട്ടം, ചെറിയാനവട്ടം, നീലിമലവഴി ശരംകുത്തിയിലെത്തുന്ന ഘോഷയാത്രയെ ദേവസ്വംബോര്‍ഡ് അധികാരികള്‍ സ്വീകരിക്കും.

പ്രധാനപെട്ടി പതിനെട്ടാംപടിയിലൂടെ സന്നിധാനത്തേക്കും മറ്റ് രണ്ട് പെട്ടികള്‍ മാളികപ്പുറത്തേക്കും കൊണ്ടുപോകും. ശബരീശ വിഗ്രഹത്തില്‍ ആഭരണങ്ങള്‍ചാര്‍ത്തി ദീപാരാധന നടത്തുമ്പോള്‍ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും.

ഘോഷയാത്രയോടൊപ്പം പമ്പയിലെത്തി വിശ്രമിക്കുന്ന രാജാവ് മൂന്നാംദിവസമാണ് മലകയറുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മാളികപ്പുറത്തുതാമസിച്ച് ദര്‍ശനംനടത്തിയശേഷം കളഭവും കുരുതിയുംകഴിഞ്ഞ് രാജാവ് തിരുവാഭരണങ്ങളുമായി പന്തളത്തേക്ക് മടങ്ങും.

മകരവിളക്ക് നാളെ; ഉച്ചപ്പൂജ കഴിഞ്ഞാല്‍ ദര്‍ശനം ദീപാരാധനമുതല്‍...

!!! സ്വാമിയേ ശരണമയ്യപ്പാ !!!

ശബരിമല: മകരവിളക്കിന് ശബരിമലയിലെ ക്രമീകരണങ്ങള്‍ തീരുമാനിച്ചു. മകരവിളക്ക് ദിനമായ ബുധനാഴ്ച ഉച്ചപ്പൂജ കഴിഞ്ഞാല്‍ ദീപാരാധനവരെ പതിനെട്ടാംപടി ചവിട്ടാന്‍ അനുവാദമില്ല. ഉച്ചമുതല്‍ പമ്പയില്‍നിന്ന് മലകയറാനും വിലക്കുണ്ട്. മൂന്നുമണി മുതല്‍ മരക്കൂട്ടത്തുനിന്ന് അയ്യപ്പന്‍മാരെ കടത്തിവിടില്ല.

തിരുവാഭരണഘോഷയാത്ര ശരംകുത്തിയില്‍ എത്തിയതിനുശേഷമേ പമ്പയില്‍ നിന്ന് അയ്യപ്പന്‍മാരെ മലചവിട്ടാന്‍ അനുവദിക്കൂ. ഘോഷയാത്രയ്ക്കിടയില്‍ തിക്കും തിരക്കും ഒഴിവാക്കാനാണിത്. തിരുവാഭരണം സന്നിധാനത്തേക്ക് പ്രവേശിക്കുന്ന മുറയ്‌ക്കേ അയ്യപ്പന്‍മാരെ താഴെ തിരുമുറ്റത്തേക്ക് കടത്തിവിടൂ. ദീപാരാധനസമയത്ത് പടി കയറ്റിത്തുടങ്ങും.

ആറരയ്ക്കാണ് ദീപാരാധന. ഇക്കുറി മകരസംക്രമപൂജ രാത്രി 7.28നാണ്. തിരുവാഭരണം ചാര്‍ത്തി ദീപാരാധന കഴിഞ്ഞ് 7.10ന് മകരസംക്രമപൂജയ്ക്ക് ഒരുക്കം തുടങ്ങും. ഈ സമയത്തും പതിനെട്ടാംപടി കയറാന്‍ തടസ്സമില്ലെന്ന് എ.ഡി.ജി.പി. പദ്മകുമാര്‍ അറിയിച്ചു. 13നും 14നും വെര്‍ച്വല്‍ ക്യൂവഴി ദര്‍ശനം ഉണ്ടാവില്ല. 15ന് ഇത് പുനരാരംഭിക്കും. 13നും 14നും പമ്പ-സന്നിധാനം ട്രാക്ടര്‍ ഓട്ടത്തിന് വിലക്കുണ്ട്. അത്യാവശ്യ കാര്യത്തിനുമാത്രമേ ട്രാക്ടര്‍ അനുവദിക്കൂ.

ശരണപാതയില്‍ ഇതുവരെയും വാഹനങ്ങള്‍ തടയേണ്ടിവന്നിട്ടില്ല. മകരവിളക്കിന് അത് വേണ്ടിവന്നാല്‍ അതിന് പ്രത്യേക ഇടങ്ങള്‍ പോലീസ് നിശ്ചയിച്ചു. ഇടത്താവളങ്ങള്‍ കേന്ദ്രീകരിച്ചേ വാഹനങ്ങള്‍ തടയൂ. നിലയ്ക്കലിലെ മുഴുവന്‍ മൈതാനവും പ്രയോജനപ്പെടുത്തും. അയ്യപ്പന്‍മാരെ എരുമേലിയില്‍ ഇറക്കിയശേഷം കാലിയായി വരുന്ന വണ്ടികള്‍ പമ്പയ്ക്ക് വിടില്ല. ഇവ നിലയ്ക്കലില്‍ കിടക്കണം. ഈ വണ്ടികളിലെ അയ്യപ്പന്‍മാര്‍ കരിമലവഴി നടന്ന് സന്നിധാനത്ത് എത്തി ദര്‍ശനംകഴിഞ്ഞ് മടങ്ങുമ്പോള്‍ നിലയ്ക്കല്‍ എത്താന്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസ് ഉപയോഗിക്കണം.

പാണ്ടിത്താവളത്തില്‍നിന്ന് സന്നിധാനത്തേക്ക് ഇറങ്ങിവരുന്നവരെ നിയന്ത്രിക്കാന്‍ ആര്‍.എ.എഫിന്റെ സഹായവും തേടും. ഇവരെ ഘട്ടംഘട്ടമായി മാത്രമേ വിടൂ. പാണ്ടിത്താവളം, പുല്ലുമേട് തുടങ്ങി എല്ലായിടവും വിരി പട്രോളിങ്ങിന് പോലീസിനെ നിയോഗിച്ചു. മോഷണം തടയാനാണിത്.

സന്നിധാനത്തും പമ്പയിലും പോലീസ് സേവനം 19വരെ തുടരുമെന്ന് എ.ഡി.ജി.പി. അറിയിച്ചു. 19വരെ തിരക്കുതുടരും എന്നാണ് പോലീസിന്റെ വിലയിരുത്തല്‍.

കൃഷ്ണപ്പരുന്തും സ്വാമിമാരും സാക്ഷി; തിരുവാഭരണഘോഷയാത്ര പുറപ്പെട്ടു....

!!! സ്വാമിയേ ശരണമയ്യപ്പാ !!!

പന്തളം: ആകാശത്ത് വട്ടമിട്ടുപറന്ന കൃഷ്ണപ്പരുന്തിനെയും പതിനായിരക്കണക്കിന് സ്വാമിമാരെയും സാക്ഷിനിര്‍ത്തി തിരുവാഭരണ ഘോഷയാത്ര ശബരീശസന്നിധിയിലേക്ക് പുറപ്പെട്ടു.

മകരസംക്രമസന്ധ്യയില്‍ ശബരീശന് ചാര്‍ത്താനുള്ള തങ്കയാഭരണങ്ങളാണ് പന്തളം വലിയകോയിക്കല്‍ ധര്‍മശാസ്താക്ഷേത്രത്തില്‍നിന്ന് തിങ്കളാഴ്ച ഘോഷയാത്രയായി കൊണ്ടുപോയത്.

പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ തിങ്കളാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചത്. ശ്രീകോവിലിനുമുമ്പില്‍ തുറന്നുവച്ച ആഭരണങ്ങള്‍ ദര്‍ശനത്തിനുശേഷം പേടകങ്ങളിലാക്കി പുറത്തേക്കെടുത്തു. ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍പിള്ള തിരുമുഖമടങ്ങുന്ന പ്രധാനപെട്ടിയും മരുതമന ശിവന്‍പിള്ള വെള്ളിപ്പാത്രങ്ങളടങ്ങിയ പെട്ടിയും കൊടിയും ജീവതയുമടങ്ങിയ വലിയപെട്ടി കിഴക്കേതോട്ടത്തില്‍ പ്രതാപചന്ദ്രന്‍നായരും ശിരസ്സിലേറ്റി. രാജപ്രതിനിധി മകയിരംനാള്‍ കേരളവര്‍മരാജ പല്ലക്കിലേറി ഘോഷയാത്രയെ അനുഗമിച്ചു. ഘോഷയാത്രാസംഘത്തിനൊപ്പം ഇരുമുടിക്കെട്ടെടുത്ത നൂറുകണക്കിന് അയ്യപ്പന്മാരും സായുധപോലീസ് സേനയും ഒഴുകിനീങ്ങി. ഘോഷയാത്രാസംഘം മൂന്നാംദിവസം ശബരിമലയിലെത്തും.

കുളനട, ഉള്ളന്നൂര്‍, ആറന്മുളവഴി ആദ്യദിവസം അയിരൂര്‍ പുതിയകാവ് ദേവീക്ഷേത്രത്തിലെത്തി വിശ്രമിക്കും. രണ്ടാംദിവസം വടശ്ശേരിക്കര, പെരുനാട്വഴി ളാഹ വനംവകുപ്പ് സത്രത്തില്‍ താവളമടിക്കും. മൂന്നാംദിവസം കാനനപാതയിലൂടെയാണ് സംഘം യാത്രചെയ്യുന്നത്. പ്ലാപ്പള്ളി, നിലയ്ക്കല്‍, വലിയാനവട്ടം, ചെറിയാനവട്ടം, നീലിമലവഴി ശരംകുത്തിയിലെത്തുന്ന ഘോഷയാത്രയെ ദേവസ്വംബോര്‍ഡ് അധികാരികള്‍ സ്വീകരിക്കും.

പ്രധാനപെട്ടി പതിനെട്ടാംപടിയിലൂടെ സന്നിധാനത്തേക്കും മറ്റ് രണ്ട് പെട്ടികള്‍ മാളികപ്പുറത്തേക്കും കൊണ്ടുപോകും. ശബരീശ വിഗ്രഹത്തില്‍ ആഭരണങ്ങള്‍ചാര്‍ത്തി ദീപാരാധന നടത്തുമ്പോള്‍ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും.

ഘോഷയാത്രയോടൊപ്പം പമ്പയിലെത്തി വിശ്രമിക്കുന്ന രാജാവ് മൂന്നാംദിവസമാണ് മലകയറുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മാളികപ്പുറത്തുതാമസിച്ച് ദര്‍ശനംനടത്തിയശേഷം കളഭവും കുരുതിയുംകഴിഞ്ഞ് രാജാവ് തിരുവാഭരണങ്ങളുമായി പന്തളത്തേക്ക് മടങ്ങും.

ആനന്ദലഹരിയില്‍ അയ്യപ്പപാദം തേടി ഹരിഹര സുതനെ അയ്യപ്പാ.... ഗിരിവരനിലയാ അയ്യപ്പാ.....

!!! സ്വാമിയേ ശരണമയ്യപ്പാ !!!

ആനന്ദലഹരിയില്‍ അയ്യപ്പപാദം തേടി

ഹരിഹര സുതനെ അയ്യപ്പാ....
ഗിരിവരനിലയാ അയ്യപ്പാ.....

പന്തളം പാടിയത് ഏറ്റുപാടി പതിനായിരങ്ങള്‍. നേരമേറെയായുള്ള കാത്തുനില്‍പ്പ് ഭക്തിയുടെ ആനന്ദലഹരിയില്‍ അലിയുകയാണ്.
സ്വന്തം രാജകുമാരന് അണിഞ്ഞൊരുങ്ങാന്‍ ആഭരണങ്ങളുമായി കാനനക്ഷേത്രത്തിലേക്ക് വര്‍ഷമൊന്നുകൂടുമ്പോഴുള്ള യാത്ര, ഇതിനൊപ്പം നടക്കാനും, ശരണംവിളിക്കാനുമുള്ള ആവേശം. അത് നൃത്തമായും താളമായുമൊക്കെ ഇവിടെ കണ്ടു.

വലിയകോയിക്കല്‍ കൊട്ടാരമുറ്റത്ത് ആരവംതീര്‍ത്ത് ആകാശത്ത് കൃഷ്ണപ്പരുന്ത്. ഭഗവാന്‍ നേരിട്ടെത്തി സാന്നിധ്യമറിയിച്ചതിന്റെ ആഹ്ലാദമാണെവിടെയും. തിരുവാഭാരണ പേടകവുമായി പെരിയസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍പിള്ള വലിയകോയിക്കല്‍ ക്ഷേത്രമുറ്റത്തേക്കിറങ്ങി. കൊട്ടിക്കയറിയ താളമേളങ്ങള്‍ അയ്യപ്പനാമത്തിന് വഴിമാറി.

കൊട്ടാരവഴിക്ക് ഇരുവശവും നിന്നവര്‍ നല്‍കിയ പുഷ്പാര്‍ച്ചനയ്ക്കിടയിലൂടെയെത്തി മണികണ്ഠനാല്‍ത്തറയും വണങ്ങി തിരുവാഭരണപേടകം യാത്രതുടങ്ങി. നട്ടുച്ച എരിയുകയാണ്. ചുട്ടുപൊള്ളുന്ന വഴിയിലൂടെ കൈപ്പുഴയിലേക്ക് അയ്യപ്പന്‍ കുളിരായി കൂട്ടിനുള്ളപ്പോള്‍ പാദങ്ങള്‍ ഇതൊന്നും അറിഞ്ഞതേയില്ല.

പരമ്പരാഗതപാതയ്ക്ക് മുകളില്‍ വഴികാട്ടിയായി പറന്ന കൃഷ്ണപ്പരുന്തിനെ നോക്കി കുളനട ഭഗവതിക്ഷേത്രത്തിലേക്ക്. കനകാഭരണങ്ങള്‍ കണ്ടിട്ടും കണ്ടിട്ടും മതിവരാതെ ഭക്തര്‍. നാട്ടുവഴികളും വയല്‍വഴികളും താണ്ടി ഉള്ളന്നൂരിലേക്ക്. ഭഗവതിയുടെ അനുഗ്രഹം തേടിയതോടെ യാത്രയ്ക്ക് ശരവേഗം. കരിയാകുഴിയും പറയങ്കര തവിട്ടുപൊയ്കയും പിന്നിട്ട് കുറിയാനപ്പള്ളി ക്ഷേത്രത്തില്‍ ദര്‍ശനം. കാടുവെട്ടിക്കലും കാവുംപടി ക്ഷേത്രവും പിന്നിട്ടതോടെ വെയിലൊഴിഞ്ഞുതുടങ്ങി.

പാട്ടും പ്രാര്‍ഥനയുമായി വഴിയിലുടനീളം വരവേല്പ്. കിടങ്ങന്നൂരിലും നാല്‍ക്കാലിക്കലും കഴിഞ്ഞ് ആറന്മുളയുടെ കവാടത്തില്‍ വന്‍സ്വീകരണം. വഞ്ചിപ്പാട്ടിന്റെ താളത്തിലാണ് പാര്‍ഥസാരഥിയുടടെ പടിക്കുതാഴെ ആചാരപരമായ വരവേല്പ്. അമ്പാടിയുടെ പുണ്യംപേറുന്ന ആറന്മുളയില്‍നിന്ന് പൊന്നുംതോട്ടം ഭഗവതിക്കടുത്തെത്തുമ്പോഴേയ്ക്കും വെയില്‍ പൂര്‍ണമായും ഒഴിഞ്ഞു.
ഇടവഴിയില്‍ തിങ്ങിനിറഞ്ഞ യാത്രയില്‍ ശരണംവിളിക്ക് ഇരട്ടി ആവേശം. ഇരുട്ടുവീണു തുടങ്ങിയപ്പോഴേക്കും പാമ്പാടിമണ്ണിലെത്തി വിശ്രമം. കനകാഭരണങ്ങള്‍ കണ്ടുതൊഴാന്‍ ഇവിടെ പതിവിലേറെ തിരക്ക്. പാതകളിലുടനീളം അയ്യപ്പനെകാത്ത് ആയിരങ്ങള്‍. ദീപപ്രഭയിലാണ് പള്ളിയോടക്കരക്കാര്‍ മുഴുവന്‍.

ചെറുകോല്‍ സുബ്രഹ്മണ്യസ്വാമിയുടെ അനുഗ്രഹംപേറി നീര്‍പ്പാലത്തിലൂടെ പുതിയകാവിലമ്മയുടെ തലോടലിലേക്ക്. ക്ഷേത്രമുറ്റത്തെ വിശ്രമം അമ്മയുടെ മടിത്തട്ടിലെ ഉറക്കംതന്നെ. ആഭരണദര്‍ശനത്തിനും അനുഗ്രഹത്തിനുമായി നാടുമുഴുവന്‍ ഇവിടേക്ക് ഒഴുകിയെത്തിയിട്ടുണ്ട്. ചെറിയ വിശ്രമത്തിനുശേഷം പുലര്‍ച്ചെ രണ്ടരയോടെ അയ്യപ്പപാദത്തിലേക്കുള്ള തുടര്‍യാത്ര.